പിറന്നാള്‍ ദിനത്തില്‍ ക്രിക്കറ്റ് ഇതിഹാസത്തെ അപമാനിച്ച് ഒാസ്ട്രേലിയ; കായികലോകത്ത് പ്രതിഷേധം കത്തുന്നു; പൊങ്കലയിടലിന് നേതൃത്വം നല്‍കി മലയാളികള്‍

പിറന്നാള്‍ ദിനത്തില്‍ ക്രിക്കറ്റ് ഇതിഹാസത്തെ അപമാനിച്ച് ക്രിക്കറ്റ് ഒാസ്ട്രേലിയയുടെ ട്വീറ്റ്.ലോകം മു‍ഴുവന്‍ സച്ചിന് ആശംസകള്‍ നേരുമ്പോള്‍ ആരാധകരെ ചൊടിപ്പിച്ചുകൊണ്ടാണ് ക്രിക്കറ്റ് ഒാസ്ട്രേലിയയുടെ ട്വീറ്റ് . ഇതിനെതിരൈ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

മലയാളികളും ഒാസ്ട്രേലിയയെ വെറുതെ വിട്ടില്ല.. ക്രിക്കറ്റ് ദൈവത്തെ അപമാനിച്ച ഒാസ്ട്രേലിയയ്ക്ക് ട്രോളുകളും ചീത്ത വിളികളും കൊണ്ട് പൊങ്കാലയിട്ടു മലയാളികള്‍. മുന്‍ ഒാസിസ് പേസര്‍ ഡാമിയന്‍ ഫ്ലെമിംഗിന്‍റെ പിറന്നാളും ഏപ്രില്‍ 24നാണ്.

ഫ്ലെമിംഗ് സച്ചിന്‍റെ വിക്കറ്റെടുക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തു കൊണ്ട് ഫ്ലെമിംഗിന് ജന്മദിനാശംസകള്‍ നേര്‍ന്നതാണ് ആരാധകരുടെ ഹാലിളക്കിയത്.

തകര്‍പ്പന്‍ മറുപടികളാണ് പോസ്റ്റിനു നല്‍കിയിട്ടുള്ളത്. സച്ചിന്‍ ഫ്‌ളെമിങ്ങിനെ സിക്‌സര്‍ പറത്തുന്ന വീഡിയോ സഹിതമാണ് ചിലരുടെ മറുപടികള്‍.

‘എത്ര വിലക്ക് കിട്ടിയാലും കാര്യമില്ല ഓസീസ് ഒരിക്കലും മാറാന്‍ പോകുന്നില്ലെന്നായിരുന്നു മറ്റൊരാളുടെ മറുപടി. ഇതിനെല്ലാം നേതൃത്വം നല്‍കുന്നതാകട്ടെ മലയാളികളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News