ക്രിക്കറ്റ് ദൈവത്തിന് പിറന്നാള്‍ മധുരം; അത്ഭുത പ്രതിഭാസത്തിന് ആശംസാപ്രവാഹം

ക്രിക്കറ്റ് ദൈവമെന്ന് ലോകം ഒരേ മനസാല്‍ വിളിക്കുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പിറന്നാള്‍ ദിനം ആവേശമാക്കി കായികലോകം. ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് 45ാം പിറന്നാള്‍ ദിനമാണ്.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് 16ാം വയസ്സില്‍ ഇന്ത്യന്‍ ടീമിലെത്തിയ സച്ചിന്‍ രണ്ടരപതിറ്റാണ്ടോളമാണ് ആരാധകരുടെ സ്വപ്നങ്ങളെ ചുമലിലേറ്റിയത്. 40ാം വയസ്സില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ കായികലോകം വികരാഭരിതമായ യാത്രയയപ്പാണ് നല്‍കിയത്.

5 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിക്കുമ്പോ‍ഴുള്ള അതേ സ്നേഹത്തോടെയാണ് ഇന്നും സച്ചിനെ ആരാധകര്‍ കാണുന്നത്. പ്രിയതാരത്തിന് ലഭിച്ച ആശംസകള്‍ തന്നെ അത് തെളിയിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News