പിറന്നാള്‍ ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയുമായി സച്ചിന്‍; ആരാധകരെ ത്രസിപ്പിക്കുന്ന വാക്കുകള്‍ ഇങ്ങനെ

ക്രിക്കറ്റ് ദൈവമെന്ന് ലോകം ഒരേ മനസാല്‍ വിളിക്കുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പിറന്നാള്‍ ദിനം ആവേശമാക്കിയ ആരാധകര്‍ക്ക് നന്ദിയുമായി ക്രിക്കറ്റ് ഇതിഹാസം രംഗത്ത്.  45ാം പിറന്നാള്‍ ദിനം അവിസ്മരണീയമാക്കിയ എല്ലാവര്‍ക്കും ഹൃദയം കൊണ്ട് സച്ചിന്‍ നന്ദി പറഞ്ഞു.

നിങ്ങള്‍ നല്‍കുന്ന ഈ സ്‌നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് ഇതിഹാസതാരം വ്യക്തമാക്കി. പുലര്‍ച്ചെ 12 മണി മുതല്‍ ആശംസകള്‍ അയച്ച എല്ലാവര്‍ക്കും നന്ദി.

മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനിറങ്ങുന്നതിന്‍റെ തിരക്കിനിടയിലാണ് സച്ചിന്‍ ആരാധകരെ ത്രസിപ്പിച്ച് രംഗത്തെത്തിയത്.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് 16ാം വയസ്സില്‍ ഇന്ത്യന്‍ ടീമിലെത്തിയ സച്ചിന്‍ രണ്ടരപതിറ്റാണ്ടോളമാണ് ആരാധകരുടെ സ്വപ്നങ്ങളെ ചുമലിലേറ്റിയത്. 40ാം വയസ്സില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ കായികലോകം വികരാഭരിതമായ യാത്രയയപ്പാണ് നല്‍കിയത്.

5 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിക്കുമ്പോ‍ഴുള്ള അതേ സ്നേഹത്തോടെയാണ് ഇന്നും സച്ചിനെ ആരാധകര്‍ കാണുന്നത്. പ്രിയതാരത്തിന് ലഭിച്ച ആശംസകള്‍ തന്നെ അത് തെളിയിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here