ഹെല്‍മറ്റ് വച്ച് ബാറ്റ്ചെയ്യാനല്ലെ വിലക്കുള്ളു; കല്‍പ്പണിക്ക് വിലക്കില്ലല്ലോ; കെട്ടിട നിര്‍മ്മാണ തൊ‍ഴിലാളികള്‍ക്കൊപ്പം കല്‍പ്പണി ചെയ്യുകയാണിപ്പോള്‍ വാര്‍ണര്‍; വീഡിയോ വൈറല്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയ ബാറ്റ്സ്മാന്‍മാരില്‍ ഒരാളായിരുന്നു ഡേവിഡ് വാര്‍ണര്‍. ഓസ്ട്രേലിയന്‍ ഉപനായകപട്ടമടക്കം സ്വന്തമാക്കി പ്രതാപത്തിന്‍റെ പരകോടിയിലായിരുന്ന താരം ക‍ഴിഞ്ഞ മാസമാണ് ദുരന്തമായി മാറിയത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കിടെ പന്തില്‍ കൃത്രിമം കാട്ടിയതിന് കൂട്ടുനിന്ന് വാര്‍ണര്‍ ഒരു വര്‍ഷം വിലക്ക് നേരിട്ട് നാണക്കേടിന്‍റെ പടുകു‍ഴിയിലാണ്. അതിനിടയിലാണ് കായിക ലോകത്തിന്‍റെ കണ്ണ് നിറയ്ക്കുന്ന വാര്‍ണറുടെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ഐപിഎല്‍ പുതിയ സീസണ്‍ പൊടിപൊടിക്കുമ്പോള്‍ ക‍ഴിഞ്ഞ സീസണില്‍ താരമായിരുന്ന ഡേവിഡ് വാര്‍ണര്‍ വീടുപണിയുടെ തിരക്കിലാണ്. തന്‍റെ പുതിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ കല്ല് ചുമന്നും ഷീറ്റ് ഇറക്കിയും തൊ‍ഴിലാളികള്‍ക്കൊപ്പം ആഘോഷിക്കുകയാണ് വാര്‍ണര്‍.

സിഡ്നിയാലാണ് വാര്‍ണര്‍ പുതിയ വീട് പണിയുന്നത്. ഇവിടെ തൊഴിലാളികള്‍ക്കൊപ്പം പണിയെടുക്കുന്ന വാര്‍ണറുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്.

വീഡിയോ കാണാം

ഡേവിഡ് വാര്‍ണര്‍ സാങ്കല്‍പ്പികമായി ബാറ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയെ ഒന്നടങ്കം കണ്ണീരിലാ‍ഴ്ത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ തെരുവിലൂടെ ഒറ്റയ്ക്ക് നടക്കുന്നതിനിടേയാണ് വാര്‍ണര്‍ സാങ്കല്‍പികമായി ബാറ്റേന്തുന്നത്.

ക്രിക്കറ്റിനെ വാര്‍ണര്‍ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന് വ്യക്തമാകുന്ന കാഴ്ച്ചയെന്ന പേരില്‍ കായിക ലോകം വീഡിയോ ഏറ്റെടുത്തിരുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here