ആകാംഷയുണര്‍ത്തി മമ്മൂട്ടി; അങ്കിളിന്‍റെ പുത്തന്‍ ടീസറെത്തി; ആരാധകര്‍ക്കൊരു വിസ്മയം അണിയറയില്‍

ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന അങ്കിള്‍ എന്ന ചിത്രത്തിന്‍റെ പുത്തന്‍ ടീസറെത്തി. മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി തന്നെയാണ് ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ രണ്ടാം ടീസര്‍ പുറത്തുവിട്ടത്.

ചിത്രത്തെക്കുറിച്ച് ആകാംഷയുണര്‍ത്തുന്നതാണ് പുതിയ ടീസര്‍. ഗംഭീരമെന്നാണ് ആരാധകര്‍ പറയുന്നത്.

ടീസര്‍ കാണാം

ക‍ഴിഞ്ഞ ദിവസം പുറത്തെത്തിയ ആദ്യ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ‘ഈറന്‍ മാറും’ എന്ന ഗാനം ശ്രേയാ ഘോഷ്വാലിന്‍റെ ശബ്ദത്തില്‍ അതിമനോഹരമായിരുന്നു.

ജോയ് മാത്യവിന്‍റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രം ഏപ്രിൽ 27ന് തീയറ്ററുകളിലെത്തുമെന്നാണ് വ്യക്തമാകുന്നത്.

സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. 42 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമ പൂര്‍ത്തിയാക്കിയത്. വയനാട്ടിലും കോഴിക്കോടുമായാണ് പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചത്.

ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പനാണ് ക്യാമറക്ക് പിന്നില്‍ വിനയ ഫോര്‍ട്ട്, ആശ ശരത്ത്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, മുത്തുമണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News