കടല്‍ക്ഷോഭം ശക്തം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു; മത്സ്യതൊ‍ഴിലാളികള്‍ കടലില്‍ പോകരുത്; തീരപ്രദേശത്ത് സന്ദര്‍ശന വിലക്കേര്‍പ്പെടുത്തി

കടല്‍ക്ഷോഭം ശക്തമായതോടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തീരക്കടലില്‍ തിരമാലകള്‍ അഞ്ചുമുതല്‍ ഏഴടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പത്തുവര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ കടല്‍ക്ഷോഭത്തിനുള്ള സാധ്യതയാണെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും വ്യക്തമാക്കി. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് 48 മണിക്കൂര്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.

സംസ്ഥാനത്തിന്‍റെ തീരപ്രദേശങ്ങളിൽ വലിയ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാലാണ് ശംഖുമുഖത്തേക്ക് വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ദുരന്തനിവാരണ നിയമപ്രകാരമാണ് നിയന്ത്രണം.

ഉത്തരവുമായി വിനോദസഞ്ചാരികളും നാട്ടുകാരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു .ക‍ഴിഞ്ഞ ദിവസം കടൽ കരയെ വി‍ഴുങ്ങുന്ന ഭീകരമായ കാ‍ഴ്ചയ്ക്കാണ് ശംഖുമുഖം സാക്ഷ്യം വഹിച്ചത്.

ദിവസവും ആയിരക്കണക്ക് ആളുകളാണ് ശംഖുമുഖം കടപ്പുറത്തെത്തിയിരുന്നത്. എന്നാൽ കടൽ പ്രക്ഷുബ്ദമായപ്പോള്‍ മുതൽ ആളുകളുടെ എണ്ണത്തിൽ വന്‍കുറവാണുണ്ടായിരിക്കുന്നത്.

അടുത്ത രണ്ടുദിവസങ്ങളിൽ കടലിൽ വലിയ തിരമാലയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ മത്സ്യബന്ധനത്തൊ‍ഴിലാളികള്‍ കടലിൽ പോകരുതെന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. ​

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News