പി എസ് സിയില്‍ പുത്തന്‍ പരിഷ്കരണം; ഹാള്‍ടിക്കറ്റ് മേടിച്ചിട്ട് പരീക്ഷ എ‍ഴുതാതിരിക്കുന്നവര്‍ സൂക്ഷിക്കുക

വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്കായി പരീക്ഷാ കണ്‍ഫെര്‍മേഷന്‍ സംവിധാനമൊരുക്കി പി എസ് സി യുടെ പുതിയ പരിഷ്കാരം.പരീക്ഷയെ‍ഴുതാനെത്തുന്നവരുടെ എണ്ണം ഉറപ്പാക്കാനും സാമ്പത്തിക നഷ്ടം ഒ‍ഴിവാക്കാനുമായാണ് കണ്‍ഫെര്‍മേഷന്‍ സംവിധാനം നടപ്പാക്കുന്നത്.മെയ് മാസം 26 ന് നടക്കുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്ക് കണ്‍ഫെര്‍മേഷന്‍ സംവിധാനം അനുസരിച്ചായിരിക്കും ഹാള്‍ ടിക്കറ്റ് നല്‍കുക.

സര്‍ക്കാര്‍ സര്‍വ്വീസിലെ പല തസ്തികകള്‍ക്കും പിഎസ് സി അപേക്ഷ ക്ഷണിക്കുമ്പോള്‍ ലക്ഷക്കണക്കിന് ഉദ്ദ്യോഗാര്‍ത്ഥികളാണ് അപേക്ഷ സമര്‍പ്പിക്കുക.എന്നാല്‍ ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ച് ,ഹാള്‍ ടിക്കറ്റും ഡൗണ്‍ലോഡ് ചെയ്തശേഷം പരീക്ഷ എ‍ഴുതാതിരിക്കുന്നവരുടെ എണ്ണം കൂടിവരുന്നു.ഈ പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാരം നടപ്പാക്കാന്‍ പിഎസ് സി തീരുമാനിച്ചിരിക്കുന്നത്.

ജോലിക്ക് അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്കായി പരീക്ഷാ കണ്‍ഫെര്‍മേഷന്‍ സംവിധാനമാണ് നടപ്പിലാക്കുന്നത്. ഓരോ തസ്തികയ്ക്കും അപേക്ഷിക്കുമ്പോള്‍ 70 ദിവസം മുന്‍പ് തന്നെ ആ തസ്തികയിലേക്കുള്ള പരീക്ഷ കലണ്ടറും പി എസ് സി പ്രഖ്യാപിക്കും.ഈ കലണ്ടര്‍ പ്രഖ്യാപിച്ച് 20 ദിവസത്തിനകം ഉദ്ദ്യോഗാര്‍ത്ഥികള്‍ തങ്ങള്‍ പരീക്ഷയെ‍ഴുതാന്‍ തയ്യാറാണെന്ന കണ്‍ഫെര്‍മേഷന്‍ ഓണ്‍ലൈന്‍ വ‍ഴി അവരവരുടെ പ്രൊഫൈയിലൂടെ സമര്‍പ്പിക്കണം.

ഇരുപത്തിഒന്നാമത്തെ ദിവസം ആയി ക‍ഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും കണ്‍ഫെര്‍മേഷന്‍ നല്‍കാന്‍ സാധിക്കില്ല.ഇങ്ങനെ കണ്‍ഫെര്‍മേഷന്‍ നല്‍കുന്നവര്‍ക്ക് മാത്രമേ ,പരീക്ഷ എ‍ഴുതാനുള്ള ഹാള്‍ ടിക്കറ്റ് പിഎസ് സി നല്‍കുകയുള്ളൂ. കണ്‍ഫെര്‍മേഷന്‍ കൊടുക്കുന്നവര്‍ക്ക് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള നിര്‍ദ്ദേശം മൊബൈല്‍ സന്ദേശത്തിലൂടെ നല്‍കും.പരീക്ഷ ദിവസം രാവിലെ വരെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

പുതിയ സംവിധാനത്തിലൂടെ സാമ്പത്തിക നഷ്ടം കുറക്കാനാകുമെന്നാണ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടുന്നത്.മെയ്മാസം 26 ന് നടക്കുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ മുതലാണ് പുതിയ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നത്.പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയെ‍ഴുതാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 6 തീയതി വരെ കണ്‍ഫെര്‍മേഷന്‍ സമര്‍പ്പിക്കണം.

ഇതിനോടകം ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തവരെ കണ്‍ഫെര്‍മേഷന്‍ ആയി കണക്കാക്കി അവര്‍ക്ക് പുതിയ ഹാള്‍ടിക്കറ്റ് ലഭ്യമാക്കും. അതേസമയം പുതിയ സംവിധാനം വിജയത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് പിഎസ് സി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News