ലോകകപ്പ് ക്രിക്കറ്റിന്‍റെ ആരവം ഉയരുന്നു; ഇന്ത്യയുടെ ആദ്യ പോരാട്ടം ദക്ഷിണാഫ്രിക്കയ്ക്കെതിരെ; പാക്കിസ്ഥാനുമായി ജൂണ്‍ 16 ന് ഏറ്റുമുട്ടും

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്‍റെ ആരവം ഉയര്‍ന്നു. ലോകകപ്പ് മത്സരക്രമം പുറത്തുവന്നു.  ഇന്ത്യയുടെ ആദ്യ പോരാട്ടം കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്. ജൂണ്‍ മാസം 5ാം തിയതിയാകും ഇത്.

ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാനക് പോരാട്ടം ജൂണ്‍ മാസം 16ാം തിയതി നടക്കും. ദേശീയ വാര്‍ത്താ വിതരണ ഏജന്‍സിയായ പിടിഐയോട് ഐസിസി ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.

മെയ് 30നാണ് ഇംഗ്ലണ്ട് ആതിഥ്യമരുളുന്ന ലോകകപ്പിന്‍റെ ഉദ്ഘാടന പോരാട്ടം. ജൂലൈ 14 നായിരിക്കും ഫൈനല്‍. ടൂര്‍ണ്ണമെന്റിന്‍റെ പൂര്‍ണമായ മത്സരക്രമം ഈ മാസം അവസാനത്തോടെ ഐസിസി പുറത്തിറക്കും.

1992ലെ ലോകകപ്പിന് സമാനമായി എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാകും ഇത്തവണത്തെ പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News