കത്വ പീഡനം; മാധ്യമങ്ങള്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസ്; ദില്ലി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

കത്വാ ബലാത്സംഗക്കേസില്‍ മാധ്യമങ്ങള്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും.

ഏപ്രില്‍ 18 ന് കേസ് പരിഗണിച്ച കോടതി ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ 10 ലക്ഷം രൂപ വീതം പിഴയടക്കണമെന്ന് ഉത്തരവിട്ടിരുന്നു.

തുക ജമ്മുകശ്മീരിലെ ഇരകളുടെ പുനരധിവാസ ഫണ്ടിലേക്ക് നല്‍കുമെന്നും കോടതി അറിയിച്ചിരുന്നു.

ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത പി. മീത്തല്‍, ജസ്റ്റിസ് സി.ഹരി ശങ്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here