എതിർകക്ഷിക്ക് വേണ്ടി ബോധപൂർവ്വം കേസ് തോല്‍പ്പിച്ചു; വഞ്ചന തിരിച്ചറിഞ്ഞ ഹൃദ് രോഗിയെ പിന്തുടര്‍ന്ന് കൈയ്യേറ്റം ചെയ്തു; ചെങ്ങന്നൂരിലെ യുഎഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ രാഷ്ട്രപതിക്കും ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും പരാതി

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ UDF സ്ഥാനാർത്ഥി അഡ്വ. D വിജയകുമാർ വഞ്ചിച്ചു എന്ന് ആരോപണം. ആരോപണം ഉന്നയിച്ചത് വിജയകുമാറിന് മുൻപ് വക്കാലത്ത് നൽകിയിരുന്നയാൾ .

അഭിഭാഷകനായിരിക്കെ എതിർകക്ഷിക്ക് വേണ്ടി ബോധപൂർവ്വം തന്റെ കേസ് തോൽപ്പിച്ചതായും , കോടതി രേഖകൾ സമയത്ത് നൽകാതെ കബളിപ്പിച്ചയും ആക്ഷേപം.

വഞ്ചന തിരിച്ചറിഞ്ഞ് ചോദ്യം ചെയ്ത ഹൃദ് രോഗിയായ റിട്ടയേഡ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തുവെന്നും, ഇന്നും തന്നെ വിടാതെ ദ്രോഹിക്കുന്നതായും പരാതി.

വിജയകുമാറിനെതിരെ ചെങ്ങന്നൂർ സ്വദേശി ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും , രാഷ്ട്രപതിക്കും നൽകിയ പരാതിയുടെ പകർപ്പ് പീപ്പിളിന്

കോൺഗ്രസ് നേതാവും , ഉപതെരഞ്ഞെടുപ്പിലെ UDF സ്ഥാനാർത്ഥിയുമായ അഡ്വ. D വിജയകുമാറിനെതിരായാണ് സ്വന്തം കക്ഷിയെ വഞ്ചിച്ചു എന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്. ചെങ്ങന്നൂർ കൊല്ലക്കടവ് സ്വദേശിയും , ഭീലായി സ്റ്റീൽ പ്ലാന്റിലെ മുൻ ഉദ്യോഗസ്ഥനുമായ വാസുദേവൻ നായരാണ് ആരോപണവുമായി രംഗത്തെത്തിയത്.

സംഭവത്തെ പറ്റി വാസുദേവൻ നായർ പറയുന്നത് ഇപ്രകാരം. ഒരു സിവിൽ വ്യവഹാര കേസുമായി ബന്ധപ്പെട്ട് 2007 ൽ അന്നത്തെ ചെങ്ങന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് ആയ അഡ്വ. വിജയകുമാറിന് വക്കീൽ ഫീസ് നൽകിയ ശേഷം വക്കാലത്ത് ഒപ്പിട്ട് നൽകി.

എന്നാൽ തന്റെ എതിർകക്ഷിയായ വ്യക്തിയുമായി വിജയകുമാറിന് അടുപ്പം ഉണ്ടായിരുന്നു എന്ന് വെകിയാണ് മനസിലായത്. വിജയകുമാറിന്റെ ഡബിൾ ഗെയിം മൂലം കേസ് കോടതിയിൽ പരാജയപ്പെട്ടു.

തുടർന്ന് വിധി പകർപ്പ് നൽകാതെ തന്നെ ദ്രോഹിച്ചതിനാൽ അപ്പീൽ കൊടുക്കാനുള്ള നിശ്ചിത സമയം കഴിഞ്ഞ് പോയതായും അദേഹം കുറ്റപ്പെടുത്തി

വിജയകുമാറിന്റെ ഓഫീസിൽ നേരിട്ടെത്തി വിധി പകർപ്പ് ആവശ്യപ്പെട്ട തന്നെ കയ്യേറ്റം ചെയ്തതായും ഇതേ തുടർന്ന് തനിക്ക് നെഞ്ച് വേദനയുണ്ടായതായും വാസുദേവൻ നായർ ആരോപിക്കുന്നു.

തുടർന്ന് കേസ് നടത്താനായി ഏൽപ്പിച്ച പല അഭിഭാഷകരേയും വിജയകുമാർ സ്വാധീനിക്കുന്നതായി വാസുദേവൻ പരാതിപ്പെടുന്നു. അഡ്വ. വിജയകുമാറിനെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും, രാഷ്ട്രപതിക്കും നിലവിൽ പരാതി നൽകിയിരിക്കുകയാണ് വാസുദേവൻ .

കേസിന്റെ ആവശ്യത്തിനായി പലതവണ തന്റെ കൈയ്യിൽ നിന്ന് ഫീസ് വാങ്ങിയ ശേഷം എതിർകക്ഷിക്ക് വേണ്ടി തന്നെ ബോധപൂർവ്വം ചതിച്ചതായിട്ടാണ് പരാതിയിൽ ആരോപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News