സ്വന്തം സഹോദരിയുടെ മുമ്പില്‍ വെച്ച് 16 കാരന്‍ 13 കാരിയെ ബലാത്സംഗം ചെയ്തു; പീഡനത്തിന് ഒത്താശ ചെയ്തത് ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

മാതാപിതാക്കളുടേയും സഹോദരിയുടേയും മുമ്പില്‍ വെച്ച് 16 കാരന്‍ 13 കാരിയെ ബലാത്സംഗം ചെയ്തു.  മാതാപിതാക്കളുടെ ഒത്താശയോടെയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയുടെ അയല്‍വാസികൂടിയായ 16കാരന്‍ അച്ഛന്‍റെയും അമ്മയുടേയും പെങ്ങളുടേയും കണ്‍മുന്നില്‍ വെച്ചാണ്  പീഡീപ്പിച്ചത്. തുടര്‍ന്ന് സംഭവം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട്  ക്രൂരമായി മര്‍ദ്ദിച്ചു.

ഉത്തര്‍പ്രദേശ് ദേഹാത്ത് ജില്ലയിലെ ശിവ്‌ലി പട്ടണത്തില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലാണ്.

സംഭവം പുറത്തറിഞ്ഞാല്‍ വധിക്കുമെന്ന്  പെണ്‍കുട്ടിയെ ആണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News