നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട വിവാദ മന്ത്രിമാര്‍ കര്‍ണാടക തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍; വ്യാപക പ്രതിഷേധം

നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട വിവാദ മന്ത്രിമാര്‍ കര്‍ണാടക തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥികള്‍.

2012ല്‍ നിയമസഭയിലിന്‍ നിന്ന് മൊബൈല്‍ ഫോണില്‍ അസ്ലീല വീഡിയോ കണ്ട് ചാനല്‍ കാമറയില്‍ കുടങ്ങിയ ലക്ഷ്മണ്‍ സവാദിയും ജെ കൃഷ്ണ പലേമറും സിസി പാട്ടീലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികളായി ജനവിധി തേടുന്നത്.

അന്ന് ലക്ഷ്മണ്‍ സവാദി സഹകരണ വകുപ്പ് മന്ത്രിയും ജെ കൃഷ്ണ പലേമറും പരിസ്ഥിതി, തുറമുഖ വകുപ്പ് മന്ത്രിയും സിസി പാട്ടീല്‍ ശിക്ഷുക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്നു.

ദേശീയ തലത്തില്‍ ബിജെപിക്ക് വലിയ തലവേദന ഉണ്ടാക്കിയ സംഭവത്തെ തുടര്‍ന്ന് മൂന്ന് പേര്‍ക്കും മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു. എന്നാല്‍ അതേ നേതാക്കളെ വീണ്ടും കളത്തിലിറക്കി ബിജെപി  തെരഞ്ഞെടുപ്പിനിറങ്ങുകയാണ്

. ലക്ഷ്മണ്‍ സവാദി അതാനി മണ്ഡലത്തിലും സിസി പാട്ടീല്‍ നാര്‍ഗുണ്ടിലും മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News