“സഹൃദയരേ ഇതാ ഇങ്ങോട്ട് നോക്കൂ…” ഇത് സാംബശിവന്‍റെ ജീവിതകഥ

‘പുഷ്പിത ജീവിതവാടിയിലൊ-
രപ്സരസുന്ദരിയാണനീസ്യ
ആരാധകരില്ലാത്താവനിയില്‍
ആരോമല്‍ നായികായാണനീസ്യ’

മദ്ധ്യവയസ്കനായ ഭര്‍ത്താവിനെ വിഷംകൊടുത്തു കൊന്ന് യുവാവായ വാല്യക്കാരനെ വേള്‍ക്കുന്ന കഥാനായിക. വിശ്വസാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയിയുടെ ‘ദ പവര്‍ ഓഫ് ഡാര്‍ക്നെസിലെ അനീസ്യഞ്ഞ.

1964 ലാണ് സാംബശിവന്‍ കഥാപ്രസംഗവേദിയില്‍ ഈ കഥ അവതരിപ്പിച്ചു തുടങ്ങിയത്. അക്കാലത്തെ മലയാളി ധാര്‍മ്മികത ഒരിക്കലും സ്വീകരിക്കാനിടയില്ലാത്ത നായികയെ വി സാംബശിവന്‍ അല്‍ഭുതകരമായൊരു കഥാ ഗാനമായി വേദിയില്‍ മു‍ഴക്കമാക്കി.

പിന്നെ കാഥികന് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. സാംബശിവന്‍ കഥാപ്രസംഗമാക്കിയ വിശ്വസാഹിത്യകൃതികള്‍ ഏത് ചായക്കടയിലും ചര്‍ച്ചാവിഷയമായി.

കേരളത്തിലെ പുരോഗമന വിപ്ലവ അരങ്ങിനെ ആളിക്കത്തിക്കുന്നതോടൊപ്പം വിശ്വസാഹിത്യകൃതികളെ ഏത് സാധാരണക്കാരനും പ്രാപ്യമാക്കിയ ജനകീയ സാഹിത്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ വി സാംബശിവന്‍ .

വി സാംബശിവന്‍ ഓര്‍മ്മയായിട്ട് രണ്ട് പതിറ്റാണ്ട് ക‍ഴിയുമ്പോള്‍ കേരളാ എക്സ്പ്രസിന്‍റെ ഓര്‍മ്മപ്പതിപ്പ് `കഥ തുടങ്ങുന്നില്ല’ ഇവിടെ പൂര്‍ണ്ണമായും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News