കണ്ണൂരിലെ തുടര്‍ മരണങ്ങള്‍; സൗമ്യയ്ക്ക് വിഷം വാങ്ങി നല്‍കിയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു; കൊലപാതകം ആസൂത്രിതം തന്നെ

കണ്ണൂര്‍ പിണറായിലുണ്ടായ തുടര്‍ മരണങ്ങള്‍ ആസൂത്രിത കൊലപാതകങ്ങള്‍ തന്നെ. സൗമ്യയ്ക്ക് വിഷം വാങ്ങി നല്‍കിയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു.

പതിനൊന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സൗമ്യ കുറ്റ സമ്മതം നടത്തിയത്. ഇളയ മകൾ കീർത്തനയുടേത് സ്വാഭാവിക മരണം ആയിരുന്നുവെന്നും സൗമ്യ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. മൂത്ത മകൾ ഒൻപതു വയസ്സുകാരി ഐശ്വര്യ, മാതാവ് കമല, പിതാവ് കുഞ്ഞി കണ്ണൻ എന്നിവരെ എലി വിഷം നൽകി കൊലപ്പെടുത്തി എന്നാണ് സൗമ്യ സമ്മതിച്ചത്.

ഐശ്വര്യക്ക് ചൊറിലും കമലയ്ക്ക് മീൻ കറിയിലും കുഞ്ഞിക്കണ്ണന് രസത്തിലും എലി വിഷം കലർത്തി നൽകി.മകൾ ഐശ്വര്യ യുടെ മരണത്തിൽ ആർക്കും സംശയം തോന്നാത്തത് തുടർ കൊലപാതകങ്ങൾക്ക് പ്രേരണയായി. 2012 സെപ്റ്റംബർ 7 ന് മരിച്ച ഇളയ മകൾ കീർത്ഥനയുടേത് സ്വാഭാവിക മരണമായിരുന്നു എന്നാണ് സൗമ്യയുടെ മൊഴി.

തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയാവേയാണ് സൗമ്യയെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. കുടുംബത്തിലെ നാല് പേരും ശർധി ബാധിച്ചാണ് മരിച്ചത്.

കമലയുടെയും കുഞ്ഞി കണ്ണന്റെയും പോസ്റ്റ് മോർട്ടം റിപോർട്ടിൽ ശരീരത്തിൽ അലുമിനിയം ഫോസ്ഫൈഡി ന്റെ അംശം കണ്ടെത്തിയതാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News