കോപ്പിയടി കയ്യോടെ പിടികൂടിയതിന് അധ്യാപകന് വിദ്യാര്‍ത്ഥിയുടെ ശിക്ഷ; കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം

കോപ്പിയടി കണ്ടെത്തിയ അധ്യാപകന് വിദ്യാര്‍ത്ഥിയുടെ വക ശിക്ഷ. ഒൗ​റം​ഗ​ബാ​ദി​ലാണ് സംഭവം. ക​ബ്ര സ​മാ​ജ്കാ​ര്യ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​പി എ​ഡ് പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​യാ​ണ് ക്ര​മ​ക്കേ​ടു​കാ​ട്ടിയത്.

കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപന്‍ വിദ്യാര്‍ത്ഥിക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വിദ്യാര്‍ത്ഥി വീണ്ടും കോപ്പിയടി തുടര്‍ന്നു. പരീക്ഷാ ഹാളില്‍ നിന്ന് വിദ്യാര്‍ത്ഥിയോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടതോടെ വിദ്യാര്‍ഥി രോഷാകുലനായി അധ്യാപകനെ കയ്യേറ്റം ചെയ്യതു.

അധ്യാപകന്‍റെ ഷര്‍ട്ടിന്‍റെ കോളറില്‍ കയറി പിടിച്ച വിദ്യാര്‍ത്ഥി തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മു‍ഴക്കി. ഇ​തേ​തു​ട​ർ​ന്ന് പ​രീ​ക്ഷ ത​ട​സ​പ്പെ​ട്ടു. സാ​ഹ​ച​ര്യം വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി വി​ദ്യാ​ർ​ഥി​യെ പി​ടി​കൂ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി.

പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ​തി​നും ആ​ത്മ​ഹ​ത്യാ ശ്ര​മം ന​ട​ത്തി​യ​തി​നും വി​ദ്യാ​ർ​ത്ഥിക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ദ്യാ​ർ​ഥി ക്ര​മ​ക്കേ​ട് പി​ടി​കൂ​ടി​യ അ​ധ്യാ​പ​ക​നെ അ​ടി​ച്ച​താ​യും മ​റ്റ് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here