മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്കൂളില്‍ ഭക്ഷണം പാകം ചെയ്യുന്നത് ശൗചാലയത്തിനരികില്‍; പാത്രങ്ങള്‍ സൂക്ഷിക്കുന്നത് ശൗചാലയത്തില്‍; പരാതിയുമായി രക്ഷിതാക്കള്‍

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൂട്ടു പ്രതികളായിരുന്ന നാലുപേരില്‍ രണ്ടുപേരെ ജോധ്പൂരിലെ  വിചാരണാ കോടതി വെരുതെ വിട്ടു.
കേസില്‍ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ ഉടന്‍ വിധിക്കും. പരമാവധി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ആസാറാം ബാപ്പുവിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ വിധിയിലൂടെ ഞങ്ങളുടെ കുടുംബത്തിന് നീതി ലഭിച്ചെന്ന് ഇരയുടെ പിതാവ് വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍വെച്ച് പീഡിപ്പിച്ചതിന് ആസാറാം ബാപ്പുവും മറ്റു രണ്ടുപേരും കുറ്റക്കാരാണെന്ന് ജോധ്പൂരിലെ  വിചാരണാ കോടതി കണ്ടെത്തിയിരിക്കുന്നു. സജ്ഞിത എന്ന ശില്‍പ്പി, ശരത് ചന്ദ്ര, പ്രകാശ്, ശിവ എന്നിങ്ങനെ നാലുപേരായിരുന്നു കൂട്ടുപ്രതികള്‍.
എന്നാല്‍ തെളിവുകളുടെ അഭാവം കൊണ്ട് പ്രകാശ്, ശിവ എന്നിവരെ കോടതി വെറുതെ വിട്ടു.രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേക വിചാരണ കോടതി സ്ഥാപിച്ചാണ് വിധി പറഞ്ഞത്. ഇതിനായി ജയിലില്‍ കഴിയുന്ന ബാപ്പുവിന്റെ മുറി കോടതിയായി സജ്ജീകരിക്കുകയായിരുന്നു.
വിധിയോടനുബന്ധിച്ച് ആസാറാം ബാപ്പുവിന്റെ അനുയായികള്‍ ആക്രമം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പൊലീസ് രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.അനുയായികള്‍ കൂടുതലുള്ള രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ജോധ്പുര്‍ കോടതിയുടെ സമീപപ്രദേശങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്.
കേസില്‍ വെറുതെ വിടണമെന്നാവിശ്യപ്പെട്ട് ആസാറാം ബാപ്പു സുപ്രീംകോടതിയില്‍ ഉള്‍പ്പെടെ 12 തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും എല്ലാം തള്ളുകയായിരുന്നു.
കേസില്‍ ഞങ്ങളുടെ കുടുംബത്തിനും കേസിന്റെ വിചാരണയ്ക്കിടെ കൊല്ലപ്പെട്ട സാക്ഷികളുടെ കുടുംബങ്ങള്‍ക്കും നീതി ലഭിച്ചെന്ന് ഇരയുടെ പിതാവ് വ്യക്തമാക്കി.
കേസിലെ വിധിയുമായി സംബന്ധിച്ച് തങ്ങളുടെ നിയമവിദഗ്ദരവുമായി ചര്‍ച്ച നടത്തുമെന്നും നീതി ന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ആസാറാം ബാപ്പുവിന്റെ വക്താവ് പ്രതികരിച്ചു.
ആസാറാം ബാപ്പു പ്രതിയായിട്ടുള്ള ഗുജറാത്തിലെ പീഡനകേസില്‍ 5 ആഴ്ചകകം വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ആഴ്ച സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News