വരാപ്പു‍ഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വരാപ്പു‍ഴ എസ്ഐ ദിപക്കിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് ദീപക്കിനെ പറവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പത്ത് ദിവസത്തെ കസ്റ്റഡിയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

കസ്റ്റഡിയില്‍ വാങ്ങിയ ദീപക്കില്‍ നിന്നും അന്വേഷണ സംഘം വീണ്ടും മൊ‍ഴി രേഖപ്പെടുത്തുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും. അതേസമയം വരാപ്പു‍ഴയില്‍ ശ്രീജിത്തിനൊപ്പം അറസ്റ്റിലായ മറ്റു പ്രതികളുടെ മൊ‍ഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും.

ക‍ഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ പ്രതികള്‍ മാധ്യമങ്ങളിലൂടെ കസ്റ്റഡിയിലുണ്ടായ മര്‍ദ്ദനങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ വീടുകളിലെത്തി വീണ്ടും മൊ‍ഴി രേഖപ്പെടുത്തുന്നത്.