ലിഗയുടെ മരണം രാഷ്ട്രീയവത്കരിക്കരുതെന്ന് അനുജത്തി ഇലിസ; ലിഗ കണ്ടൽക്കാട്ടിലേക്ക് പോകുന്നത് കണ്ടെന്ന് പറഞ്ഞ സ്ത്രീ ഇപ്പോള്‍ പറയുന്നതിങ്ങനെ

തന്‍റെ സഹോദരിയുടെ മരണം രാഷ്ട്രീയ വത്കരിക്കരുതെന്ന് ലിഗയുടെ അനുജത്തി ഇലിസ.നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തരാണെന്നും മരണവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലന്നും ഇലിസ പറഞ്ഞു.അതേസമയം ലിഗ കണ്ടൽക്കാട്ടിലേക്ക് പോകുന്നത് കണ്ടു എന്ന് പറഞ്ഞ സ്ത്രീ പൊലിസിന്‍റെ ചേദ്യംചെയ്യലിൽ ഇക്കാര്യം നിഷേധിച്ചു.അതേസമയം ലിഗയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ലിഗയുടെ കുടുംബത്തെ കണ്ട് മടങ്ങിയ ഉടനെയാണ്അനുജത്തി ഇലിസ പ്രതികരിച്ചത്.തന്‍റെ സഹോദരിയുടെ മരണം രാഷ്ട്രീയ വത്കരിക്കരുതെന്നും നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തരാണെന്നും മരണവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്നും ഇലിസ പ്രതികരിച്ചു.

പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭ്യമായാൽ മാത്രമെ ഇവിടെ തുടരണമോ തിരികെ പോകണമോ എന്ന് അലോചിക്കു എന്നും ഇലിസ പറഞ്ഞു.അതേസമയം ഐ ജി മനോജ് എബ്രഹാമിനെ കണ്ട് ലിഗയുടെ മരണത്തിലുള്ള സംശയങ്ങൾ ഇലിസ എ‍ഴുതി നൽകി.

തിരുവല്ലത്തെ കണ്ടാൽക്കാട്ടിലേക്ക് ലിഗ പോകുന്നതു കണ്ടു എന്ന് പറഞ്ഞ വീട്ടമ്മ വിശദമായ ചോദ്യം ചെയ്യലിൽ താൻ അങ്ങനെ ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെയാരു സ്ത്രീ പോകുന്നത് താൻ കണ്ടിട്ടില്ലെന്നുമൊ‍ഴി മാറ്റി.അതേസമയം ലിഗ സംഭവസ്ഥലത്തെത്തിയതിന് രണ്ട് സാധ്യതകളാണ് പൊലീസ് പരിശോധിക്കുന്നത്. ഒന്ന് പ്രധാന റോഡ് ഇവിടെ എത്താൻ ലിഗ ഉപയോഗിച്ചോ എന്നത്.

രണ്ട് കായലിലെ കടത്തുതോണി ‍വ‍ഴി എത്തിയോ എന്നും.എന്നാൽലിഗ ഇവിടെ എത്തിയതിനെകുറിച്ച് സമീപവാസികളുംസ്ഥലത്തെ കടത്തുകാരനും കണ്ടിട്ടില്ലെന്ന് പൊലീസിന് മൊ‍ഴി നൽകിയതോടെ അവർ എങ്ങനെ ഇവിടെ എത്തി എന്നത് പൊലീസിനെ ആശങ്കയിലാ‍ഴ്ത്തുന്നുണ്ട്.അസ്സമയത്ത് ലിഗയെ ആരോ ഇവിടെ എത്തിച്ചതാകാം എന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്.

അതേസമയം മെഡിക്കൽ യോഗം ചേർന്നതിന് ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും.എന്നാൽ ലിഗയുടെ മരണം ശ്വാസംമുട്ടിയാകാം എന്ന നിഗമനത്തിലാണ് ഫോറൻസിക് ഉദ്യോഗസ്ഥർ. പൊലീസിനെ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ഫൊറൻസിക് റിപ്പോർട്ടും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാൽ പൊലീസിന് ഒരു നിഗമനത്തിൽ എത്താൻ ക‍ഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News