ബലാത്സംഗക്കേസില്‍ ജീവപര്യന്തം ലഭിച്ച ആസാറാമിനെ വണങ്ങി നില്‍ക്കുന്ന മോദി; വിവാദത്തിന് തിരികൊളുത്തി ഇരുവരുമൊത്തുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

ദില്ലി:പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മോദിയെ പ്രതിക്കൂട്ടിലാക്കിയുള്ള കോണ്‍ഗ്രസിന്‍റെ ആക്രമണം.

മോദിയും ആസാറാം ബാപ്പുവുമൊത്തുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച കോണ്‍ഗ്രസ് പാര്‍ട്ടി നിരവധി ചോദ്യങ്ങളാണ് ഉന്നിയിച്ചിരിക്കുന്നത്.

ഒരു മനുഷ്യന്‍ അറിയപ്പെടുന്നത് അയാളുടെ സുഹൃത്ബന്ധങ്ങളുടെ പേരിലാണ് എന്ന ഇസോപ്പ് കഥകളിലെ വാക്യം കൂടി ഉദ്ധരിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്‍റെ കടന്നാക്രമണം.

ആസാറാമിനെ മോദി വണങ്ങിനില്‍ക്കുന്നതും ഇരുവരുമൊന്നിച്ച് ഒരു പൊതു പരിപാടിയില്‍ സംസാരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

മറുവശത്ത് കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ് ആസാറാമിനെ വണങ്ങുന്ന ചിത്രം പോസ്റ്റ് ചെയ്ത് ബിജെപി പ്രതിരോധങ്ങള്‍ക്കുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News