പൂരലഹരിയില്‍ കേരളം; നാടും നഗരവും തൃശൂര്‍പൂരത്തിന്‍റെ ആരവത്തില്‍; വെടിക്കെട്ടിന് അനുമതി

ഇന്നോളം കാണാത്ത ജനസഞ്ചയത്തെ സാക്ഷിയാക്കി തൃശൂര്‍പൂരം പൊടിപൊടിക്കുന്നു.  നിറങ്ങളുടെയും വാദ്യമേളങ്ങളുടെയും ആകാശപ്പൂരത്തിന്റെയും സംഗമവേദിയാകുകയാണ് പൂരങ്ങളുടെ നാടായ തൃശൂര്‍.

ഇന്ന് രാവിലെ നാടിളക്കിയെത്തിയ ദേശപ്പൂരങ്ങളോടെയാണ് പൂരപ്രപഞ്ചം വിടര്‍ന്നത്. പൂരനഗരിയിൽ ആദ്യമെത്തിയത് കണിമംഗലം ശാസ്താവാണ‌്. തുടർന്ന് മറ്റ് ഏഴ് ഘടക ദേശക്കാരുമെത്തിയതോടെ ആവേശം അലയടിച്ചുയര്‍ന്നു. ഇലഞ്ഞിത്തറമേളത്തിന്‍റെ ആരവമാണ് ഇപ്പോള്‍ നാടെങ്ങും.

തിരുവമ്പാടിയും പാറമേക്കാവും അഭിമുഖമായി അണിനിരക്കുന്നതോടെ വിണ്ണിലെ നിറങ്ങളുടെ നീരാട്ടായ കുടമാറ്റം ആറരയോടെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ പൂരനഗരിയിലെത്തിയിട്ടുണ്ട്. രാത്രി 10.30ന് ആരംഭിക്കുന്ന പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് പരക്കാട് തങ്കപ്പൻ രണ്ടാം തവണയും പ്രാമാണികനാണ്.

അതേസമയം സാമ്പിള്‍ വെടിക്കെട്ടിനിടെ ഉണ്ടായ അനിഷ്ടങ്ങളൊന്നും പൂരവെടിക്കെട്ടിനെ ബാധിക്കില്ല. വെടിക്കെട്ടിന് അനുമതി ലഭിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് മുഖ്യ വെടിക്കെട്ട്. ഉച്ചക്ക് സമാന വെടിക്കെട്ടോടെ പൂരം ഉപചാരം ചൊല്ലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News