ഐപിഎല്ലില്‍ പൊട്ടിത്തെറി; ആറില്‍ അഞ്ചും തോറ്റ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്‍റെ ക്യാപ്ടന്‍ സ്ഥാനത്ത് നിന്ന് ഗംഭീര്‍ തെറിച്ചു; ശ്രേയസ് അയ്യര്‍ പുതിയ നായകന്‍

ഐപിഎല്‍ നടപ്പ് സീസണിലെ ആദ്യ പൊട്ടിത്തെറിയാണ് ഡല്‍ഹി ക്യാംപില്‍ നിന്നുണ്ടായത്. ആറ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ അഞ്ചും പരാജയപ്പെട്ട് നാണം കെട്ട നിലയിലായിരുന്നു ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. ഇതേത്തുടര്‍ന്നാണ്  നായകസ്ഥാനത്തുണ്ടായിരുന്ന ഗംതം ഗംഭീറിന് സ്ഥാനം നഷ്ടമായത്.

ഡല്‍ഹിയുടെ നായകസ്ഥാനത്ത് നിന്നും താന്‍ പടിയിറങ്ങുന്നതായി ഗംഭീര്‍ തന്നെയാണ് അറിയിച്ചത്. ഇന്ത്യന്‍ താരവും പാതി മലയാളിയുമായ ശ്രേയസ് അയ്യരാണ് പുതിയ നായകന്‍. ടീമിലെ തന്‍റെ സ്ഥാനത്തെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര്‍ ഒന്നും പറഞ്ഞില്ല.

സീസണില്‍ ഫോം കണ്ടെത്താത്തതും ഗംഭീറിന് തിരിച്ചടിയായി. ഗംഭീറിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താന്‍ സ്വയം രാജിവയ്ക്കുന്നതാണെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര്‍ വ്യക്തമാക്കിയത്.

പരിശീലകൻ റിക്കി പോണ്ടിങ്,  ശ്രേയസ് അയ്യർ, സിഇഒ ഹേമന്ത് ദുവ എന്നിവർക്കൊപ്പം സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്ഥാനമൊഴിയുന്ന വിവരം ഗംഭീർ അറിയിച്ചത്.

പതിനൊന്നാം സീസണില്‍ ആറ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. പുതിയ നായകന്‍റെ കീ‍ഴില്‍ വിജയവ‍ഴിയില്‍ തിരിച്ചെത്താമെന്നാണ് അവരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News