ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേലിനെ വെടിവച്ചുകൊന്നു

ജമ്മു കാശ്മീരിലെ പി ഡി പി നേതാവ് ഗുലാം നബി പട്ടേല്‍ പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു. സ്‌കോര്‍പിയോ എസ്.യു.വിയില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ രാജ്പുറ ചൗക്കില്‍ വെച്ച് തീവ്രവാദികള്‍ വെടിവെയ്ക്കുകയായിരുന്നു.

ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിക്കായിരുന്നു മരണം. കാറില്‍ പട്ടേലിനൊപ്പം യാത്ര ചെയ്ത രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പരിശോധന പുരോഗമിക്കുകയാണ്.

കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം ഏറ്റെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം പി.ഡി.പി.യിലെ പുല്‍വാമ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഗുലാം നബീല്‍ പട്ടേല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News