സ്മൃതി മന്ദാനയെയും ശിഖർ ധവാനെയും അർജ്ജുന അവാർഡിന് നാമനിദ്ദേശം ചെയ്തു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെയും പുരുഷ ടീമംഗം ശിഖർ ധവാനെയും ബിസിസിഐ അർജ്ജുന അവാർഡിന് നാമനിദ്ദേശം ചെയ്തു. ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാബ് ചൗധരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാമനിർദ്ദേശം ചെയ്തുകൊണ്ടുള്ള കത്തും കേന്ദ്ര സർക്കാരിന് ബോർഡ് കൈമാറിയതായും ചൗധരി സ്ഥിരീകരിച്ചു.

ഇന്ത്യയുടെ പുരുഷ വനിതാ ടീമുകളുടെ ഓപ്പർമാരായ ഇരുവരും തകർപ്പടികൾക്ക് പേര് കേട്ടവരാണ്. ബൗളർമാരെ കടന്നാക്രമിച്ചു റൺസ് നേടുന്ന ധവാൻ ക്രീസിൽ നിലയുറപ്പിച്ചാൽ പിടിച്ചുകെട്ടുക എതിരാളികൾക്ക് പ്രയാസമാണ്. നിലവിൽ ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദ്രബാദ് താരമായ ധവാൻ മികച്ച ഫോമിലാണ്.

കഴിഞ്ഞ വനിതാ വേൾഡ്കപ്പ് ഫൈനലിൽ ടീമിനെ എത്തിച്ചതോടുകൂടിയാണ് സ്‌മൃതി മന്ദാന ശ്രദ്ധയാകര്ഷിക്കുന്നത്. ഇടം കയ്യിൽ സുന്ദരമായി ബാറ്റ് വീശുന്ന മന്ദാനക്ക് ഇന്ത്യയുടെ വനിതാ സെവാഗ് എന്ന വിശേഷണവും ആരാധകർ ഇതിനോടകം നൽകിയിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News