ഇതിലും വലിയ സമ്മാനം സ്വപ്നങ്ങളില്‍; ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ വിജയിച്ചാല്‍ ഒന്നരലിറ്റര്‍ പെട്രോള്‍ സമ്മാനം; ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാമാങ്കത്തിന് ഇന്ത്യന്‍ ജനതയുടെ കൈയ്യടി

കാസര്‍ഗോഡ്: നാടന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് മത്സരത്തില്‍ ഒന്നാം സമ്മാം ഒന്നര ലിറ്റര്‍ പെട്രോള്‍. ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ഇന്ധനവില വര്‍ധനവിനെതിരെയാണ് വ്യത്യസ്തമായ ഈ പ്രതിഷേധം. കാസര്‍കോട് മൂടാംകുളം ഡിവൈഎഫ്ഐ യൂണിറ്റാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

മൂടാംകുളം ആലിന്റടി ഗ്രൗണ്ടില്‍ 29ാം തീയതി രാവിലെ 9.30 മുതലാണ് ടൂര്‍ണമെന്റ്. പെട്രോളിന്റെ വിലകൂടിയാല്‍ അളവില്‍ മാറ്റം വരുന്നതായിരിക്കുമെന്നും പോസ്റ്ററില്‍ സൂചിപ്പിക്കുന്നു. ഗ്രൗണ്ട് ഫീസായി 150 രൂപയാണ് ഓരോ ടീമും നല്‍കേണ്ടത്.

മൂടാംകുളം ഡിവൈഎഫ്‌ഐ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വര്‍ധനവിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here