തമി‍ഴകത്തിന്‍റെ രാഷ്ട്രീയ സിരകളെ ചൂടുപിടിപ്പിച്ച് കമലിന്‍റെ മക്കള്‍ നീതി മയ്യം; പൊതുരംഗത്തെ ജീര്‍ണതകള്‍ വെളിപ്പെടുത്തുന്ന വീഡിയോ തരംഗമാകുന്നു

വെള്ളിത്തിരയിലെ ഉലകനായകന്‍ എന്ന ലേബലില്‍ നിന്നാണ് കമല്‍ഹാസന്‍ രാഷ്ട്രീയ രംഗത്തേക്ക് ചുവടുവച്ചത്. തമി‍ഴകത്തിന്‍റെ രാഷ്ട്രീയത്തെ ഇളക്കിമറിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുകയും പ്രവര്‍ത്തിക്കുകയുമാണ്.

പൊതു വിഷയങ്ങളിലെല്ലാം പ്രതികരിക്കുന്ന കമലിന്‍റെ മക്കള്‍ നീതി മയ്യം ഇപ്പോള്‍ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇക്കാര്യം കമല്‍ തന്നെ പ്രഖ്യാപിച്ചു. തമി‍ഴകത്തെങ്ങും ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്ന തിരക്കിലാണ് കമലും പാര്‍ട്ടി പ്രവര്‍ത്തകരും.

അതിനിടയിലാണ്  തമി‍ഴകത്തിന്‍റെ രാഷ്ട്രീയ സിരകളെ ചൂടുപിടിപ്പിച്ച് കമലിന്‍റെ മക്കള്‍ നീതി മയ്യം പൊതുരംഗത്തെ ജീര്‍ണതകള്‍ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ടത്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ വിഷയങ്ങള്‍ ചൂണ്ടികാട്ടുന്നതിനൊപ്പം പരിഹാരവും നിര്‍ദേശിക്കുന്ന വീഡിയോ തമി‍ഴകത്ത് വലിയ ചര്‍ച്ചയാകുകയാണ്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News