കോഴിക്കോട് ശാസ്ത്ര കേന്ദ്രം സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു; സന്ദർശകരുടെ എണ്ണത്തിൽ റെക്കോര്‍ഡ്

സന്ദർശകരുടെ എണ്ണത്തിൽ റെക്കോഡുമായി കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം. കഴിഞ്ഞ വർഷം 5.75 ലക്ഷം പേരാണ് ശാസ്ത്ര കേന്ദ്രവും പ്ലാനറ്റേറിയവും സന്ദർശിച്ചത് .

രാജ്യത്തെ പ്രമുഖമായ 27 പ്ലാനറ്റേറിയങ്ങളെ പിൻതള്ളിയാണ് കോഴിക്കോട്ടെ ശാസത്ര കേന്ദ്രം കാണികളുടെ എണ്ണത്തിൽ റെക്കോഡിട്ടത് . 2017 18 വർഷത്തിൽ 5.75 ലക്ഷം പേരാണ് ശാസ്ത്ര കേന്ദ്രവും ഇതിന്റെ ഭാഗമായ പ്ലാനറ്റേറ്റയവും സന്ദർശിച്ചത് .

രണ്ട് പതിറ്റാണ്ട് മുമ്പ് പ്ലാനറ്റേറിയം തുടങ്ങിയപ്പോൾ 78000 സന്ദർശകരായിരുന്നു എത്തിയിരുന്നത്. അന്ന് 10 ലക്ഷം രൂപയായിരുന്നു വരുമാനം .കഴിഞ്ഞ വർഷം വരുമാനം ഒന്നരക്കോടിയായി ഉയർന്നു .ഈ വർഷം സന്ദർശകരുടെ എണ്ണം ആറ് ലക്ഷം കവിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ .

1997 ജനുവരി 30 ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാരാണ് മേഖലാ ശാസത്ര കേന്ദ്രം ഉൽഘാടനം ചെയ്തത് .ഫൺ സയൻസ് ഗാലറിയും പ്ലാനറ്റേറിയവുമാണ് തുടക്കത്തിലുണ്ടായിരുന്നത് .2006 ൽ ത്രീഡി തിയറ്റർ , 2007 ൽ മനുഷ്യക്ഷമത ഗാലറി , 2008 ൽ മി‌റർ മാജിക് , 2009 ൽ ഫൺ സയൻസ് ഗാലറിയുടെ നവീകരണം ,2010 ൽ ജ്യോതിശാസ്ത്ര ഗാലറി എന്നിവയാണ് പിന്നീടുണ്ടായ പ്രധാന വിപുലീകരണങ്ങൾ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News