
ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ മികച്ച സ്കോർ നായകന് ധോണിയുടെ കരുത്തില്‍ ചെന്നൈ മറികടന്നു. എബി ഡിവില്ലേഴ്സിന്റെ വെടിക്കെട്ടിന് അതേ ഭാഷയില്‍ മറുപടി നല്കിയ ധോണിയുടെ ഇന്നിംഗ്സാണ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്.
34 പന്തില്‍ 7 സിക്സറിന്റെ അകമ്പടിയോടെ ധോണി 70 റണ്‍സാണ് അടിച്ചുകൂട്ടിയത്. 53 പന്തില്‍82 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവിന്റെ ഇന്നിംഗ്സും ചെന്നൈയ്ക്ക് നിര്‍ണായകമായി.
രണ്ടു പന്ത് ബാക്കി നിൽക്കേയാണ് ചെന്നൈ അഞ്ചു വിക്കറ്റ് ജയം കരസ്ഥമാക്കിയത്. ഇതോടെ പോയിന്റു പട്ടികയിൽ ചെന്നൈ ഒന്നാമതെത്തി.
ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്യേഴ്സിന്റെ ബാറ്റിംഗ് കരുത്തില്‍ 205 റണ്‍സാണ് അടിച്ചെടുത്തത്. 30 പന്തിൽ എട്ട് സിക്സും രണ്ട് ഫോറും അടക്കം 68 റണ്‍സാണ് ഡിവില്യേഴ്സ് നേടിയത്.
15 പന്തിൽ 18 റണ്‍സ് നേടിയ ഓപ്പണര്‍ വിരാട് കോഹ്ലി സ്കോർബോർഡിൽ 35 ഉള്ളപ്പോൾ മടങ്ങി. തുടർന്ന് ക്രീസിൽ ഒന്നിച്ച ഡികോക്കും ഡിവില്യേഴ്സും റണ്‍സ് യഥേഷ്ടം നേടി. രണ്ട് ദക്ഷിണാഫ്രിക്കൻ താരങ്ങളും ചേർന്ന് രണ്ടാം വിക്കറ്റിൽ 103 റണ്‍സ് കൂട്ടിച്ചേർത്തു. 37 പന്തിൽ നാല് സിക്സും ഒരു ഫോറും അടക്കം 53 റണ്‍സുമായി ഡികോക്ക് മടങ്ങി.
മത്സരത്തിലെ സിക്സറുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here