ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാകും; കെ.എം.ജോസഫിന്റെ നിയമനത്തില്‍ തീരുമാനമായില്ല

ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.സുപ്രീംകോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അതേസമയം കൊളീജിയം ശുപാര്‍ശ ചെയ്ത ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം.ജോസഫിന്റെ നിയമനം സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

ഇന്ദു മല്‍ഹോത്ര വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്മാരായ രഞ്ജന്‍ ഗോഗോയ്, ജെ. ചെലമേശ്വര്‍ എന്നിവരടങ്ങിയ കൊളീജിയം സുപ്രീംകോടതി ജഡ്ജിമാരുടെ നിയമന ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് കൊളീജിയം വീണ്ടും തിരിച്ചയച്ച ശുപാര്‍ശയാണ് ഇപ്പോള്‍ കേന്ദ്രം അംഗീകരിച്ചത്.

സുപ്രീംകോടതിയിലെത്തുന്ന ആറാമത്തെ വനിതാ ജഡ്ജിയും അഭിഭാഷകരിന്‍ നിന്ന് നേരിട്ട് നിയമനം ലഭിക്കുന്ന ആദ്യ വനിതാ ജഡ്ജിയുമാണ് ഇന്ദു മല്‍ഹോത്ര. മൂന്നുമാസം തടഞ്ഞുവെച്ചതിനുശേഷമാണ് നിയമനം നടന്നിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമച്ചിരിക്കുന്നത്.

ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളുണ്ടെന്നും ഇത് സംബന്ധിച്ച് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്രം ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News