കത്വാ ബലാത്സംഗ കേസ്; മുഖ്യപ്രതി സഞ്ജി റാമിന്‍റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിച്ചേക്കും

കത്വാ ബലാത്സംഗക്കേസ് ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റുന്നതിനെതിരെ മുഖ്യപ്രതി സഞ്ജി റാം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. അതേസമയം കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവിശ്യപ്പെട്ട് ഇരയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിയ്ക്കും. ഈ ഹര്‍ജിയില്‍ വാദം കേട്ട കോടതി മെഹബൂബ മുഫ്തി സര്‍ക്കാരിനോട് നാളെ രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

കത്വാ ബലാത്സംഗ കേസ് ജമ്മുകാശ്മീരിന്‍ നിന്ന് ചണ്ഡിഗണ്ഡിലേക്ക് മാറ്റണമെന്നാവിശ്യപ്പെട്ട് ഇരയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ മെഹുബൂബ മുഫ്തി സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നില്‍ക്കുമ്പോഴാണ് മുഖ്യപ്രതി സഞ്ജി റാം കേസ് ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കത്വാ ബലാത്സംഗ കേസില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടായ സാഹചര്യത്തിലാണ് ഇരയുടെ കുടുംബം ഇങ്ങനെയൊരാവിശ്യവുമായി മുന്നോട്ട് വന്നത്. കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്തയും സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജുരിയും കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ജമ്മു-കശ്മീര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധന ഫലവും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്നും, ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലല്ലെന്നുമാണ്് പ്രതികള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ ഈ കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

അതേസമയം കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ ജമ്മു ചീഫ് മജിസ്ട്രേറ്റ് കോടതി തള്ളി. അതിക്രൂരമായ കുറ്റകൃത്യമാണെന്നും ഇത് ഒരു കൗമാരകൃത്യമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.കുറ്റത്തിന്റെ ഗുരുതര സ്വഭാവവും ഇതിനെതിരെ ഉയര്‍ന്ന ജനരോഷവും അവഗണിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബേക്കെര്‍വാള്‍ സമൂഹത്തില്‍ പെടുന്നവരെ പ്രദേശത്തുനിന്ന് ആട്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News