രാജ്യത്തിന് കണ്ണീര്‍; യുപിയില്‍ ആളില്ലാ ലെവല്‍ക്രോസ് ദുരന്തമായി; സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് 13 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയര്‍ന്നേക്കും

ഉത്തര്‍പ്രദേശില്‍ ആളില്ലാ ലെവല്‍ക്രോസ് ദുരന്തമായി. സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് 13 വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശിലെ കൃഷിനഗറിലാണ് ദുരന്തമുണ്ടായത്.

സ്കൂള്‍ ബസ് ലെവല്‍ക്രോസ് മറികടക്കുന്നിനിടെയായിരുന്നു അപകടം. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ഥികളെ ആശുപത്രിയിലാക്കിയിട്ടുണ്ട്. അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here