വീട്ടുജോലിക്കാരിയെ രക്ഷപ്പെടുതിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെ കുവൈറ്റിലെ ഫിലിപ്പിന്‍സ് അംബാസഡറോട് ഒരാഴ്ചക്കകം രാജ്യം വിടണമെന്ന് കുവൈറ്റ്‌ ആവശ്യപ്പെട്ടു. ഈ പ്രശ്നനത്തില്‍ ഇന്നലെ ഫിലിപ്പിന്‍സ് കുവൈറ്റിനോട് മാപ്പ് പറഞ്ഞിരുന്നു.

എന്നാല്‍ കുവൈറ്റിന്റെ അഭിമാനത്തെയും അഭ്യന്തര സുരക്ഷക്കും ക്ഷതമേല്‍പ്പിച്ച നടപടിയോട് വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്ന നിലപാടിന്റെ ഭാഗമായാണ് അംബാസഡറെ പുറത്താക്കുക എന്ന കടുത്ത നടപടിക്ക് കുവൈറ്റിനെ പ്രേരിപ്പിച്ചതെന്ന് വേണം കരുതാന്‍.