കൊടുവള്ളിയില്‍ വീട്ടമ്മയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ബലാത്സംഗം ബലമായി മദ്യം ക‍ഴിപ്പിച്ച ശേഷം; സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മദ്യം നല്‍കി, കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ്, വീട്ടമ്മ പരാതി നല്‍കിയത്. സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസ് എടുത്തു.

ജനുവരി 30 ആണ് കേസ്സിന് ആസ്പദമായ സംഭവം.നരിക്കുനി പന്നൂര്‍ ടൗണില്‍ നിന്ന് വീട്ടിലേക്ക് പേവുകയായിരുന്ന യുവതിയെ ചായ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി മുറിയില് കൊണ്ടുപോയി പീഡിപ്പിച്ചു മദ്യം നല്‍കുകയായിരുന്നു എന്ന് യുവതി പറയുന്നു.

യുവതിയുടെ ഭര്‍ത്താവ് അന്ധനാണ്. ഭീഷണിയെത്തുടര്‍ന്നാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്ന് യുവതി പോലീസിനേട് പറഞ്ഞു.ഇന്നലെ മെഡിക്കല്‍ പരിശോധന നടത്തി.
യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കൾ ഉൾപ്പെടെ ഉള്ളവർക്കെതിരെ ആണ് കേസ് എടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News