
മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവുകളൊന്നും ഇറക്കിയിച്ചില്ലെന്ന് സുപ്രീം കോടതി. ഭരണാഘടനാ ബഞ്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ലോക്നീതി ഫൗണ്ടേഷന് നല്കിയ കേസ് പരിഗണിക്കവേയാണ് ഇക്കാര്യങ്ങള്‍, വ്യക്തമാക്കിയത്.
ആധാര്‍ സംബന്ധിച്ച് ഫെബ്രുവരി 6ന് കോടതി ഇറക്കിയ ഉത്തരവിനെ കേന്ദ്രം ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. ഉപഭോക്താവിന്റെ സ്വാതന്ത്രത്തെ തടസപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
അതിനിടെ, രാജ്യത്ത് 1.3 ലക്ഷം പേരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വെബ്സെെറ്റായ ആന്ധ്രാപ്രദേശ് ഭവന നിർമാണ പദ്ധതിയുടെ വെബ്സൈറ്റിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. വെബ്സൈറ്റ് ഇപ്പോൾ പ്രവർത്തനരഹിതമാണ്.
ഗുണഭോക്താക്കളുടെ വിലാസം, പഞ്ചായത്ത്, മൊബൈൽ നന്പർ, ജാതി, മതം തുടങ്ങിയ വിവരങ്ങളാണ് ചോർന്നത്. ഇവ വെബ്സൈറ്റിൽ കയറി പരിശോധിക്കാൻ കഴിയുന്ന വിധത്തിലായിരുന്നു സൈറ്റ് പ്രവർത്തിച്ചിരുന്നത്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here