നായകസ്ഥാനത്ത് നിന്ന് രാജിവച്ചതിനുപിന്നാലെ ഞെട്ടിക്കുന്ന തീരുമാനവുമായി ഗംഭീര്‍; കൈയ്യടിച്ച് ആരാധകര്‍

ദില്ലി: ഇന്നലെയാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്‍റെ  തുടര്‍തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗൗതം ഗംഭീര്‍ നായക സ്ഥാനം രാജിവച്ചത്. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ഗംഭീര്‍ രാജി പ്രഖ്യാപിച്ചത്. ഇപ്പോ‍ഴിതാ ആരാധകരെ അമ്പരപ്പിക്കുന്ന തീരുമാനമാണ് ഗംഭീര്‍ കൈകൊണ്ടിരിക്കുന്നത്.

ഐപിഎല്‍ നടപ്പ് സീസണില്‍ ഡല്‍ഹിയുടെ ഇനിയുള്ള മത്സരങ്ങളില്‍ പ്രതിഫലം വാങ്ങില്ലെന്ന് ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ദേശീയ വാര്‍ത്താ വിതരണ ഏജന്‍സിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2.8 കോടി രൂപ മുടക്കിയാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഈ വര്‍ഷം ഗംഭീറിനെ സ്വന്തമാക്കിയത്. ഈ സീസണോടെ കളിക്കളത്തില്‍ നിന്ന് വിടവാങ്ങുമെന്ന സൂചനയും ഗംഭീര്‍ നല്‍കിയിട്ടുണ്ട്.

എന്തായാലും പ്രതിഫലം പറ്റാതെ കളിക്കാനുള്ള ഗംഭീറിന്‍റെ തീരുമാനം പരക്കെ അഭിനന്ദനത്തിന് അര്‍ഹമായിട്ടുണ്ട്. സീസണില്‍ ആറില്‍ അഞ്ച് കളിയും പരാജയപ്പെട്ട ഡല്‍ഹി പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനക്കാരാണിപ്പോള്‍.  6 മത്സരങ്ങളില്‍ നിന്ന് 87 റണ്‍സ് മാത്രമാണ് ഗംഭീറിന്‍റെ സംഭാവന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here