പ്രൊഫസര്‍ വിജയന്‍ വീട്ടില്‍ സ്വന്തമായി ലിഫ്റ്റുണ്ടാക്കി; വൈദ്യുതിയില്ലാതെയും പ്രവര്‍ത്തിക്കും; ദൃശ്യങ്ങള്‍ കാണാം

വീട്ടില്‍ ഒരാള്‍ക്ക് സ്വന്തമായി എന്തൊക്കെയുണ്ടാക്കാം? വേണമെങ്കില്‍ ഒരു ലിഫ്റ്റ് തന്നെയുണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെ ഒരു റിട്ടയേര്‍ഡ് പ്രൊഫസര്‍. കോയമ്പത്തൂര്‍ സ്വദേശി ഡോ.വിജയന്‍ ആണ് രണ്ട് നിലകളിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകാന്‍ സാധിക്കുന്ന ലിഫ്റ്റ് നിര്‍മ്മിച്ച് അമ്പരപ്പിച്ചിരിക്കുന്നത്..
200 കിലോഗ്രാം വരെ തൂക്കം വഹിക്കാന്‍ ക‍ഴിയുന്നതാണ് ലിഫ്റ്റ്.

വൈദ്യുതി ഇല്ലാതെയും ഈ ലിഫ്റ്റ് പ്രവര്‍ത്തിക്കുമെന്നതാണ് പ്രധാന പ്രത്യേകത. കംപ്രസറില്‍ വായു സമ്മര്‍ദം ഉണ്ടാകുന്നതിനനുസരിച്ചാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുക.

എത്രത്തോളം നേരം കംപ്രസറില്‍ വായു സമ്മര്‍ദം നിലനില്‍ക്കുന്നോ അത്രയും നേരം വൈദ്യുതി ഇല്ലാതെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ആറ് മാസം കൊണ്ടാണ് പ്രൊഫസര്‍ ലിഫ്റ്റ് രൂപകല്‍പ്പന ചെയ്തത്.

ഒന്നാം നിലയിലുള്ള തന്റെ വീട്ടിലേക്ക് എത്തുന്ന പ്രായമായവരെ സഹായിക്കാനായാണ് ലിഫ്റ്റ് രൂപകല്‍പ്പന ചെയ്തതെന്നാണ് പ്രൊഫസര്‍ പറയുന്നത്. മാത്രമല്ല വെള്ളത്തിന്റെ കാനുകളും, അരിച്ചാക്കുകളും മറ്റ് ഭാരമുള്ള വസ്തുക്കളും മുകള്‍ നിലയിലേക്ക് എത്തിക്കാനുള്ള ബുദ്ധിമുട്ടിനും ഇതോടെ പരിഹാരമായതായി അദ്ദേഹം പറയുന്നു.

ഡോ.വിജയന്‍ സ്വന്തമായി നിര്‍മ്മിച്ച ലിഫ്റ്റിന്‍റെ വീഡിയോ ചുവടെ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News