
സിനിമാ കൊട്ടകകളെ നാളെ മുതല്‍ പൂരപ്പറമ്പാക്കാന്‍ മമ്മൂട്ടി ചിത്രം അങ്കിള്‍; വിശേഷങ്ങളും സര്‍പ്രൈസും ഇങ്ങനെ
മലയാളക്കരയെ ഇളക്കിമറിക്കാന്‍ മമ്മൂട്ടി ചിത്രം അങ്കിള്‍ നാളെ തീയറ്ററുകളിലെത്തും. ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന അങ്കിള്‍ ആരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷ ചില്ലറയല്ല. ജോയ് മാത്യവിന്‍റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിരവധി സസ്പെന്‍സുകളും ആകാംഷ ഉയര്‍ത്തുന്നതുമായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന ഉറപ്പ്.
മമ്മൂട്ടിക്കൊപ്പം കാര്‍ത്തിക മുരളീധരനും കേന്ദ്രകഥാപാത്രമായെത്തുന്നുണ്ട്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. 42 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമ പൂര്‍ത്തിയാക്കിയത്. വയനാട്ടിലും കോഴിക്കോടുമായാണ് പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചത്.
ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പനാണ് ക്യാമറക്ക് പിന്നില്‍ വിനയ ഫോര്‍ട്ട്, ആശ ശരത്ത്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, മുത്തുമണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്‍റെ ട്രെയിലറും ടീസറും വീഡിയോ സോംഗുമെല്ലാം ശ്രദ്ധനേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here