18 വര്‍ഷങ്ങള്‍ക്ക് ശേഷം അജിത്ത് വെളിപ്പെടുത്തി; അന്ന് തോന്നിയ കുറ്റബോധമാണ് ശാലിനിയുമായുള്ള പ്രണയത്തിന് കാരണമായത്

താരജോഡികളില്‍ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ടവരാണ്, മലയാളത്തിന്‍രെ പ്രിയ നായികയായിരുന്ന ശാലിനിയും,തമി‍ഴിന്‍റെ പ്രിയ നായകന്‍ അജിത്തും.

എന്നും ആരാധകര്‍ അസൂയയോടെ മാത്രം നോക്കുന്ന താര ജോഡി.ഇരുവരും ഒന്നിച്ചൊരു ജീവിതം തുടങ്ങിയിച്ച് 18 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇരുവരുടെ പ്രണയത്തിന്‍റെ തുടക്കത്തെക്കുറിച്ച് തുറന്നു പറയുകയാണ് അജിത്ത്.

അമര്‍ക്കളത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് പ്രണയം മൊട്ടിട്ടത്. അമര്‍ക്കളത്തിലേക്ക് സംവിധായകന്‍ ശരണ്‍ നായികയായി ശാലിനിയെയാണ് കണ്ടെത്തിയത്. എന്നാല്‍, ചിത്രത്തില്‍ അഭിനയിക്കാന്‍ ശാലിനി കൂട്ടാക്കിയില്ല.

സംവിധായകന്‍, ശാലിനിയെ വിളിച്ച് സമ്മതിപ്പിക്കാന്‍ അജിത്തിനെ ഏര്‍പ്പാടാക്കി. എന്നാല്‍ തനിക്ക് പരീക്ഷയാണെന്നും ഷൂട്ടിങ്ങിന് എത്താന്‍, ക‍ഴിയില്ലെന്നും ശാലിനി തുറന്നു പറഞ്ഞു.

പരീക്ഷ എ‍ഴുതിക്കോളുവെന്നും, ഞങ്ങള്‍ ഷൂട്ടിംങ് നീട്ടിവച്ചോളാമെന്ന് അജിത്ത് ഒടുവില്‍ സമ്മതിച്ചു. പരീക്ഷയ്ക്ക് ശേഷം, ശാലിനി ഷൂട്ടിന് എത്തി. എന്നാല്‍ ഷൂട്ടിങ്ങ് സമയത്ത്, ഒരു സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുന്നതിനിടെ അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈ തണ്ടയില്‍ തട്ടി.

ശാലിനിടുടെ കെെമുറിഞ്ഞു. വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോള്‍  മനസ്സ് വേദനിച്ചു. പിന്നെ അത് കുറ്റബോധമായി.  ആ കുറ്റബോധമാണ്.  പ്രണയത്തിന് വ‍ഴിമാറിയതെന്ന് പറയുന്നു അജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News