
ആധുനുക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്‍ ആരെന്ന് ചോദിച്ചാല്‍ കായിക പ്രേമികളില്‍ ഏറിയപങ്കും എ ബി ഡിവില്ലേഴ്സ് എന്നാകും ഉത്തരം പറയുക. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറികളടക്കം നിരവധി ബാറ്റിംഗ് റെക്കോര്‍ഡുകള്‍ കൈയ്യാളുന്ന ഡിവില്ലേഴ്സിന്‍റെ പ്രഹര ശേഷി ക്രിക്കറ്റ് ലോകത്തെ മനോഹര കാഴ്ചയാണ്.
ഇന്നലെ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മത്സരം ഇതിന് ഒന്നുകൂടു സാക്ഷ്യം വഹിച്ചു. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് വേണ്ടി ഗംഭീര പ്രകടനമാണ് ഡിവില്ലേഴ്സ് പുറത്തെടുത്തത്. ധോണിയുടെ മികവില്‍ ചെന്നൈ വിജയം സ്വന്തമാക്കിയെങ്കിലും എബിഡിയുടെ ഇന്നിംഗ്സിന്‍റെ പകിട്ടൊന്ന് വേറെ തന്നെയാണ്.
30 പന്തില്‍ നിന്നും 68 റണ്‍സ് അടിച്ചൂകൂട്ടിയ ഡിവില്ലിയേഴ്‌സ് എട്ട് പടുകൂറ്റന്‍ സിക്സറുകളാണ് പറത്തിയത്. ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ ചെന്നൈ ബൗളര്‍ ഇമ്രാന്‍ താഹിറിനെ ബൗണ്ടറി ലൈനിനും സ്റ്റേഡിയത്തിനും പുറത്തേക്ക് പായിച്ച ഷോട്ട് റെക്കോര്‍ഡ് ബുക്കിലാണ് ഇടം പിടിച്ചത്.
11 ാം ഓവറിലെ നാലാം പന്തിലായിരുന്നു ഡിവില്ലേഴ്സിന്‍റെ റെക്കോര്‍ഡ് സിക്സര്‍ പിറന്നത്. ഗ്യാലറിക്ക് മുകളിലേക്ക് പറന്ന സിക്സര്‍ പതിച്ചതാകട്ടെ 111 മീറ്റര്‍ ദുരത്തായിരുന്നു. നടപ്പ് സീസണിലെ ഏറ്റവും വലിയ സിക്സറെന്ന റെക്കോര്‍ഡാണ് ഡിവില്ലേഴ്സിന്‍റെ പ്രഹരശേഷിക്ക് മുന്നില്‍ മുട്ടുമടക്കിയത്.
വീഡിയോ കാണാം
— Karan Arjun (@KaranArjunSm) 25 April 2018

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here