ബിജെപിയെ പരാജയപ്പെടുത്തല്‍ ലക്ഷ്യം; വിശാലമായ ഇടത് മതേതര ജനാധിപത്യ ഐക്യം ശക്തിപ്പെടുത്തണമെന്ന് യെച്ചൂരി; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനരേകീകരണത്തെ കുറിച്ച് ചിന്തിക്കേണ്ട സമയമെന്ന് സുധാകര്‍റെഡ്ഢി; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ആവേശകരമായ തുടക്കം

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര ജനാധിപത്യ പാർട്ടികളുമായി ധാരണയാകാമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപി യെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ചും, ഇടത് പാർട്ടികളുടെ പുനരേകീകരണത്തിന് ആഹ്വാനം ചെയ്തും സിപിഐ 23 ആം പാർട്ടി കോൺഗ്രസിന് കൊല്ലത്ത് തുടക്കമായി.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പുനഃരേകീകരണത്തെ കുറിച്ച് ചിന്തിക്കാനുള്ള സമയമാണെന്നും സിപിഐ യും സിപിഎമ്മും കൂടുതൽ അടുത്തെന്നും സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു.. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും, ദളിതർക്കും, ബുദ്ധിജീവികൾക്കും നേരെ നിരന്തരം അക്രമം നടക്കുകയാണ്.. പ്രധാന മന്ത്രി ഈ വിഷയങ്ങളിലെല്ലാം മൗനം തുടരുകയാണെന്നും സുധാകർ റെഡ്ഡി അഭിപ്രായപ്പെട്ടു.

മുഖ്യശത്രു ബിജെപിയാണെന്ന് ആവർത്തിച്ചു കൊണ്ടായിരുന്നു സീതാറാം യെച്ചൂരി പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടിയുമായൊക്കെ ധാരണയാകാം. വിശാലമായ ഇടത് മതേതര ജനാധിപത്യ ഐക്യം ശക്തിപ്പെടുത്തണമെന്നും യെച്ചൂരി പറഞ്ഞു.

ഇടത് പാർട്ടികൾ ശക്തിപ്പെടണം എന്നും പാർട്ടികളുടെ ഏകികരണം ഉടൻ വേണമെന്നും ഉള്ള അഭിപ്രായം ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത മറ്റ് ഇടത് പാർട്ടി നേതാക്കളും പിന്തുണച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News