കൊള്ളസംഘം തോക്ക് ചൂണ്ടി കടയിലേക്ക് ഇരച്ചെത്തി; പണമെടുക്കാന്‍ കുനിഞ്ഞപ്പോള്‍ മുളക്പൊടി പ്രയോഗം നടത്തി കടയുടമ; അക്രമികള്‍ വെടിയുതിര്‍ത്തെങ്കിലും കടയുടമ രക്ഷപ്പെട്ടതിങ്ങനെ

കൊള്ളസംഘങ്ങളുടെ ആക്രമണങ്ങള്‍ എല്ലായ്പ്പോ‍യും അപ്രതീക്ഷിതമായാണ് ഉണ്ടാകുക. പൊടുന്നനെയുണ്ടാകുന്ന ആക്രമണങ്ങളാകുമ്പോള്‍ തന്നെ പ്രതികരിക്കാനുള്ള സമയമുണ്ടാകില്ല. ജീവന്‍ രക്ഷിക്കാനായി കയ്യിലുള്ള സമ്പാദ്യമെല്ലാം നല്‍കി രക്ഷപ്പെടുകയാണ് ഏവരും ചെയ്യുക.

എന്നാല്‍ തോക്കുമായി കടയില്‍ എത്തിയ കൊള്ളസംഘത്തെ വിറപ്പിച്ച കടക്കാരനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം.  നമ്മൂടെ നാടന്‍ മുളക് പൊടി വിതറല്‍ തന്നെയായിരുന്നു കടയുടമയും ചെയ്തത്.

ലണ്ടനിലെ ലൂട്ടനില്‍ ഗണേഷ് കുമാര്‍ എന്നയാളുടെ കടയിലാണ് അക്രമികള്‍ ഇരച്ച് കയറിയത്. തോക്ക് ചൂണ്ടി പണപ്പെട്ടി തുറക്കാന്‍ അക്രമികളിലൊരാള്‍ ആവശ്യപ്പെട്ടു. പണപ്പെട്ടി തുറക്കാന്‍ കുനിഞ്ഞ ഗണേഷ് കുമാര്‍ കൗണ്ടറിനടുത്തുണ്ടായിരുന്ന മുളക് പൊടി അക്രമികളുടെ നേരം എടുത്തെറിയുകയായിരുന്നു.

മൂന്നു പേരടങ്ങിയ കൊള്ളസംഘമാണ് കടയിലെത്തിയത്. കടയുടമയുടെ അപ്രതീക്ഷിതമായ തിരിച്ചടിയില്‍ വിറച്ച കൊള്ളസംഘം ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടയില്‍ വ്യാപാരിക്ക് നേരെ വെടിയുതിര്‍ത്തെങ്കിലും ലക്ഷ്യം പി‍ഴച്ചത് ഭാഗ്യമായി.

ഇത്തരം കൊള്ളസംഘങ്ങളുടെ ആക്രമണം പതിവായതിനാലാണ് കടയുടമ മുളക് പൊടി കരുതിയിരുന്നത്. എന്തായാലും അത് ഭാഗ്യമായി. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിബിസി ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.

വീഡിയോ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here