ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കാഹളം മു‍ഴങ്ങി; വോട്ടെടുപ്പ് മെയ് 28 ന്; വോട്ടെണ്ണല്‍ മെയ് 31 ന്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28 നും വോട്ടെണ്ണല്‍ മെയ് 31നും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറങ്ങും.

ജില്ലയില്‍ പെരുമാറ്റചട്ടം നിലവില്‍ വന്നു. മെയ് പത്താം തീയ്യതിയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.

എല്ലാ മുന്നണികളും സ്ഥാനാര്‍ത്ഥികളെ ആദ്യമേ പ്രഖ്യാപിച്ചിരുന്നു. നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 27ന് നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പു തീയ്യതി മാത്രമേ പ്രഖ്യാപിച്ചിരുന്നുള്ളു.

എന്നാല്‍ ചെങ്ങന്നൂരടക്കം 10 നിയമസഭാ മണ്ഢലങ്ങളിലും 4 ലോകസഭാ മണ്ഡലങ്ങളിലും മെയ് 28ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നു.വോട്ടെണ്ണല്‍ മെയ് 31നായിരിക്കും.വിജ്ഞാപനം മെയ് മൂന്നിനും പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി മെയ് 10 നുമായിരിക്കും.

മെയ് 11ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും മെയ് 14 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതിയാണ്.മണ്ഡലത്തില്‍ പെരുമാറ്റചട്ടം നിലവില്‍ വന്നു.

വിപി പാറ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും മണ്ഡത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നറിയപ്പെടുന്ന വിവിപാറ്റ്.

ഒരു വോട്ടര്‍ വോട്ടു ചെയ്യുമ്പോള്‍ വിവിപാറ്റിലും അത് ഒരു കടലാസു സ്ലിപ്പില്‍ അച്ചടിച്ചു വരും. വോട്ടര്‍ക്ക് ഇതു പരിശോധിച്ച്, തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്താം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here