ഉത്തരകൊറിയ-ദക്ഷിണകൊറിയ സമാധാന ചര്‍ച്ചയ്ക്ക് നാളെ തുടക്കമാകും; കൂടിക്കാ‍ഴ്ച 11 ‍വര്‍ഷങ്ങള്‍ക്ക് ശേഷം

ഉത്തരകൊറിയ – ദക്ഷിണകൊറിയ സമാധാന ചര്‍ച്ചയ്ക്ക് നാളെ തുടക്കമാകും. 11 ‍വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളുടെയും തലവന്‍മാര്‍ ഒൗദ്യാഗികമായി കൂടിക്കാ‍ഴ്ചയ്ക്ക് തയ്യാറാവുന്നത്.

സൈനിക വിമുക്ത ഗ്രാമമായ പാന്‍ മുന്‍ ജോമിലാണ് ഇരു രാജ്യങ്ങളുടെയും പ്രസിഡന്‍റുമാര്‍ ചര്‍ച്ചയ്ക്ക് എത്തുന്നത്. നേരത്തെ ചര്‍ച്ചയുടെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഹോട്ട്ലൈന്‍ ബന്ധം പുനരാരംഭിച്ചിരുന്നു.

കിം ജോങ്ങ് ഉന്‍- മൂണ്‍ജേ കൂടിക്കാ‍ഴ്ച്ചയ്ക്ക് പിന്നാലെ ജൂണില്‍ അമേരിക്കയുമായും ഉത്തരകൊറിയ സമാധാന ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News