കത്വ പീഡനം: കേസ് ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്ന് ഇരയുടെ കുടുംബം; തടസ്സഹര്‍ജിയുമായി പ്രതികള്‍; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കത്വാ പീഡനക്കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവിശ്യപ്പെട്ട് ഇരയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയും പ്രതി നല്‍കിയ തടസ്സഹര്‍ജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് ജമ്മു കാശ്മീരിന് പുറത്തേക്ക് മാറ്റണ്ട സാഹചര്യമില്ലെന്നാണ് മെഹബൂബ മുഫ്തി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.

കത്വാ പീഡനക്കേസില്‍ നീതിയുക്തമായ വിചാരണ ഉറപ്പുവരുത്താനാണ് ശ്രമമെന്നും ഭയമില്ലാതെ മുന്നോട്ട് പോവാന്‍ ഇരകളുടെ അഭിഭാഷകര്‍ക്ക് അവസരമുണ്ടാക്കുമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കേസില്‍ രാഷ്ട്രീയ പരമായ ഇടപെടലുകള്‍ ഉള്ളതുകൊണ്ട് കേസ് ഛഢീഗഢ് കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു ഇരയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇതിന് മുന്‍പ് വാദം കേട്ട കോടതി മെഹബൂബ മുഫ്തി സര്‍ക്കാരിനോട് രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

കേസ് ജമ്മു കാശ്മീര്‍ കോടതിയില്‍ തന്നെ പരിഗണിക്കാമെന്നും നീതിയുക്തമായ രീതിയില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മെഹബൂബ മുഫ്തി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

തികച്ചും ജമ്മു ബാര്‍ അസോസിയേഷന് അനുകൂലമായ റിപ്പോര്‍ട്ടാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇരയുടെ അഭിഭാഷകയായ ദീപിക സിംഗ് രജാവത്തിനെ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞിട്ടില്ലെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉന്നയിച്ചു.

ഇരയുടെ അഭിഭാഷകരുടെ വാദം പൂര്‍ണ്ണമായും തെറ്റാണെന്നും ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ബാര്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ പ്രതികളുടെ ആവശ്യംപ്പോളെ കേസ് ജമ്മു കാശ്മീരില്‍ തന്നെ വിചാരണ നടത്താനാണ് സാധ്യ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here