സുപ്രീംകോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര സത്യപ്രതിജ്ഞ ചെയ്യും

മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സുപ്രീംകോടതി കൊളീജിയവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് ഇന്ദു മല്‍ഹോത്ര സത്യപ്രതിജ്ഞ ചെയ്യുന്നത്.

അതേസമയം ഇന്ദു മല്‍ഹോത്രയോടൊപ്പം കൊളീജിയം ശുപാര്‍ശ ചെയ്ത ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ ശുപാര്‍ശ ഫയല്‍ പു;നപരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

കെ.എം.ജോസഫിന് സുപ്രീംകോടതി ജഡ്ജിയായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെ സുപ്രീംകോടതിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ദു മല്‍ഹോത്ര സത്യപ്രതിജ്ഞ ചെയ്യുന്നത്.

ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.കേന്ദ്രസര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ആവില്ലെന്നും കെ എം ജോസഫിന്റെ ശുപാര്‍ശ കേന്ദ്രം മടക്കിയതില്‍ തെറ്റില്ലെന്നും ചീഫ് ജസ്റ്റിസ് നിലപാടറിയിച്ചിരുന്നു.

എസ്‌സി എസ്ടി പ്രാതിനിധ്യം കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഏഴ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ പ്രാതിനിധ്യമില്ലെന്നുമായിരുന്നു കെഎം ജോസഫിനെ പരിഗണിക്കാത്തതില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ന്യായീകരണം. ഇന്ത്യയിലെ ജഡ്ജിമാരുടെ സിനിയോരിറ്റി പട്ടികയില്‍ കെഎം ജോസഫ് 45ാം സ്ഥാനത്താണെന്നും ഇന്ത്യയിലെ ചീഫ് ജസ്റ്റിസുമാരുടെ സിനിയോരിറ്റി പട്ടികയില്‍ 12ാം സ്ഥാനത്തുമാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

കെഎം ജോസഫിനെ പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ സുപ്രീംകോടതിയിലെ അഭിഭാഷകര്‍ ഒപ്പുശേഖരണം നടത്തിയിട്ടുണ്ട്. സുപ്രീംകോടതിയിലെത്തുന്ന ആറാമത്തെ വനിതാ ജഡ്ജിയും അഭിഭാഷകരിന്‍ നിന്ന് നേരിട്ട് നിയമനം ലഭിക്കുന്ന ആദ്യ വനിതാ ജഡ്ജിയുമാണ് ഇന്ദു മല്‍ഹോത്ര.

ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളുണ്ടെന്നും ഇത് സംബന്ധിച്ച് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാവിശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News