തിരൂരങ്ങാടിയില്‍ മദ്രസ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി; ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ഉപേക്ഷിച്ചു; തട്ടിക്കൊണ്ടു പോയത് പര്‍ദ്ദധാരി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മദ്രസ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ഉപേക്ഷിച്ചു.
തിരൂരങ്ങാടിയില്‍ നിന്നാണ് മദ്രസയിലേക്ക് പോയ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ഉപേക്ഷിച്ചത്.

രാവിലെ മദ്രസയിലേക്ക് പുറപ്പെട്ട കുട്ടിയോട് സ്കൂട്ടറിലെത്തിയ യുവതി ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് സ്കൂട്ടറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. മെഡിക്കല്‍ കോളേജിന് മുന്നിലെത്തിയപ്പോള്‍ കുട്ടിയുടെ കെെയ്യിലെ ആഭരണങ്ങള്‍ കവര്‍ന്ന ശേഷം കുട്ടിയെ കോളേജ് പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.

റോഡില്‍ നിന്നും കുട്ടി കരയുന്നത് കണ്ട നാട്ടുകാരില്‍ ഒരാളാണ് കുട്ടിയെ വീട്ടുകാരുടെ അടുത്തെത്തിച്ചത്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയത് യുവതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയെ സ്കൂട്ടറില്‍ തട്ടിക്കൊണ്ടു പോകുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിട്ടുള്ളത്. ഇവര്‍ക്കായി തിരൂരങ്ങാടി പൊലീസ് അന്വേഷണം നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here