
ക്രിക്കറ്റ് ആരാധകരുടെ പ്രിയ താരമാണ് എം എസ് ധോണി. പ്രായമായെന്നും വിരമിക്കാനായെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് സിക്സറുകള്‍ കൊണ്ട് മറുപടി പറയുന്ന, ഇന്ത്യയുടെ മികച്ച കൂള്‍ കൂള്‍ ഫിനിഷര്‍. ഐ പി എല്ലില്‍ മികച്ച ഫോമിലാണ് ചെന്നെെയുടെ ക്യാപ്റ്റന്‍.
ബാറ്റിങ്ങില്‍ പുലര്‍ത്തുന്ന മികവ് കൊണ്ടും മികച്ച കീപ്പറായും ധോണി ആരാധകരുടെ മനം കവര്‍ന്നുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. ബാംഗ്ളൂരിനെതിരെ നടന്ന കളിയില്‍ 34 ബോളില്‍ നിന്ന് 70 റണ്‍സാണ് ധോണി വാരിക്കൂട്ടിയത്.
ഒരറ്റത്ത് ടീമിനെ ജയിപ്പിക്കാന്‍ ധോണി ഇറങ്ങിയപ്പോള്‍ ആരാധകര്‍ ഒന്നാകെ ആവേശത്തിലായിരുന്നു. ധോണിക്കു വേണ്ടി ഗാലറി ഒന്നായ അവസ്ഥ. ധോണിയുടെ അടികണ്ട് ത്രില്ലടിച്ച ഒരു ബംഗ്ലൂരു ആരാധിക ജഴ്സി വലിച്ചെറിയുന്ന ദ്യശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ക്യാപ്റ്റന്‍ കൂളിന്‍റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിന് മുന്നില്‍ വീണു പോയ ഒരു
ബംഗ്ലൂരു ആരാധികയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here