ധോണി അടിയോടടി; ലോക റെക്കോര്‍ഡുമായി ക്യാപ്റ്റന്‍ കൂള്‍

റണ്‍മ‍ഴ പെയ്ത ബാഗ്ലൂര്‍ രോയല്‍ ചാലഞ്ചേ‍ഴ്സ് – ചെന്നൈ സൂപ്പര്‍ കിംഗ്സ് മല്‍സരത്തില്‍ വമ്പനടികളുമായി കളം നിറഞ്ഞ ചെന്നൈ നായകന്‍ ധോണി പുതിയൊരു റെക്കോര്‍ഡും കൈക്കലൈക്കിയാണ് തിരിച്ച് പവലിയനിലേക്ക് കയറിയത് ട്വന്‍റി-20 ക്രിക്കറ്റില്‍ 5000 രണ്‍സ് തികക്കുന്ന ആദ്യ ക്യാപ്റ്റന്‍ സ്ഥാനം പേരില്‍ കുറിച്ചാണ് ധോണി കളം വിട്ടത്.

34 പന്തുകളില്‍ 70 റണ്‍സെടുത്ത ധോണിയുടെ മിന്നല്‍ ബാറ്റിംഗ് മികവിലാണ് ചെന്നൈ ബാംഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യം അനായാസം മറികടന്നത്. അമ്പാട്ടി റായിഡുവിനോടൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്താണ് ധോണി ടീമിനെ വിജയത്തിലെത്തിച്ചത്.

പ്രായം ഏറിയതോടെ പ‍ഴയ ഫിനിഷിംഗ് മികവ് കൈവിട്ടുപോകുന്നു എന്ന ആരോപണ മുയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ താന്‍ തന്നെയെന്ന് ധോണി വീണ്ടും തെളിയിച്ചത്.

മല്‍സരത്തില്‍ മറ്രൊരു റെക്കോര്‍ഡം ധോണി പേരിലാക്കി IPL ല്‍ ബാംഗ്ലൂരിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും ധോണി അക്കൗണ്ടിലെത്തിച്ചു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here