പരിയാരം മെഡിക്കല്‍ കോളേജ് ഇനി സര്‍ക്കാര്‍ ഉടമസ്ഥതയില്‍; ഭരണസമിതി ചുമതലയേറ്റു

കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു.മെഡിക്കൽ കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തി.മൂനംഗ താൽക്കാലിക ഭരണ സമിതിയും ചുമതലയേറ്റു.

വടക്കേ മലബാറിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് യാദാർഥ്യമായത്. മൂനംഗ ഭരണ സമിതി ചുമതല ഏറ്റെടുത്തോടെ പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഉടമസ്ഥതയിലായി. കല്യാശ്ശേരി എം എൽ എ ടി വി രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തി.

സൊസൈറ്റിക്ക് കീഴിൽ സർക്കാർ നിയന്ത്രിക്കുന്ന സ്വയം ഭരണ സ്ഥാപനമായാണ് മെഡിക്കൽ കോളേജ് പ്രവർത്തിക്കുകയെന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

ഹഡ്കോയ്ക്കുള്ള കട ബാധ്യത സർക്കാർ തവണകളായി കൊടുത്തു തീർക്കുമെന്നും ശൈലജ ടീച്ചർ പറഞ്ഞു.സർക്കാർ നിയോഗിച്ച മൂനംഗ ഭരണ സമിതി മെഡിക്കൽ കോളേജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണ ചുമതല ഏറ്റെടുത്തു.

കണ്ണൂർ ജില്ലാ കളക്ടർ മീർ മുഹമ്മദ് അലി,കോഴിക്കോട് മെഡിക്കൽ കോളേജ് റിട്ടയേർഡ് പ്രിസിപ്പൽ ഡോ സി രവീന്ദ്രൻ,ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ വൈസ് ചെയർ മാൻ ഡോ വി ജി പ്രദീപ് എന്നിവർ ഉൾപ്പെട്ടതാണ് ഭരണ സമിതി.മെഡിക്കൽ കോളേജ് ഏറ്റെടുക്കൽ ഏറ്റെടുക്കൽ ചടങ്ങിൽ കാസറഗോഡ് എം പി പി കരുണാകരൻ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News