മോദി തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; രാജ്യത്തെ യുവജനങ്ങൾ മോദിയെ താ‍ഴെയിറക്കുമെന്നുറപ്പ്: കോടിയേരി

തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് വഞ്ചിച്ച മോഡി സർക്കാരിനെ അടുത്ത തിരഞ്ഞെടുപ്പിൽ രാജ്യത്തെ യുവജനങ്ങൾ ഭരണത്തിൽ നിന്നും താഴെ ഇറക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണൻ.
മോഡി അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്തെ എഴുപത് ലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും കോടിയേരി പറഞ്ഞു.കണ്ണൂരിൽ ഡി വൈ എഫ് ഐ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ.
രാജ്യത്തെ യുവ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് മോഡി സർക്കാറെന്നു കോടിയേരി ബാലകൃഷ്ണൻ കണ്ണൂരിൽ പറഞ്ഞു.പ്രതി വർഷം 2 കോടി പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുമെന്ന വാഗ്ദാനം ബി ജെ പി സർക്കാർ നടപ്പാക്കിയില്ല.മറിച്ച് തൊഴിൽ ഉള്ളവർക്ക് ആ തൊഴിൽ നഷ്ടപ്പെടുത്തുന്ന നയങ്ങളാണ് തുടരുന്നത്.
പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറി കോർപറേറ്റുകളെ സഹായിക്കുന്നു.ഇക്കാര്യത്തിൽ ബി ജെ പി ക്കും കോൺഗ്രസിനും ഒരേ നയമാണ്.എന്നാൽ ഇതിനു ബദലായി പൊതു മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തിൽ ഇടതു പക്ഷ സർക്കാർ സ്വീകരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന 24 മണിക്കൂറ് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം കണ്ണൂരിൽ കോടിയേരി ഉദ്ഘാടനം ചെയ്തു.കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് യുവതി യുവാക്കളാണ് സമരത്തിൽ പങ്കെടുക്കുന്നത്.ഉപരോധ സമരം നാളെ രാവിലെ അവസാനിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News