‘ഇക്ക മിന്നിച്ചു, ആര്‍ക്കായാലും കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍ തോന്നും’; അങ്കിളിന്‍റെ ആദ്യ പ്രതികരണം ഇങ്ങനെ; കേരളമാകെ തരംഗമായി മമ്മൂട്ടി ചിത്രം

മലയാളക്കരയെ ഇളക്കിമറിച്ച് മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ അങ്കിള്‍ തീയറ്ററുകളില്‍. ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന അങ്കിള്‍ ആരാധകരെ ആവേശത്തിലാക്കുകയാണ്. ജോയ് മാത്യവിന്‍റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിരവധി സസ്പെന്‍സുകളും ആകാംഷ ഉയര്‍ത്തുന്നതുമാണ്.

അങ്കിള്‍ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ചിത്രമാണെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇക്ക മിന്നിച്ചുവെന്നും ക്ലാസ് പടമെന്നും അഭിപ്രായമുണ്ട്. തിരക്കഥയൊരുക്കിയ ജോയ് മാത്യുവിനും അഭിനന്ദമങ്ങളുണ്ട്.

‘അങ്കിൾ സിനിമ കണ്ട ആർക്കായാലും അങ്ങേരെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നും..
അജ്ജാതി Script..Direction ????
മമ്മൂക്കയുടെ കാര്യം പിന്നെ പ്രതേകിച്ച് പറയണ്ടല്ലോ പുള്ളി പൊളിച്ചടുക്കി’ ഇങ്ങനെയാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. കേരളമാകെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


മമ്മൂട്ടിക്കൊപ്പം കാര്‍ത്തിക മുരളീധരനും കേന്ദ്രകഥാപാത്രമായെത്തുന്നുണ്ട്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. 42 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമ പൂര്‍ത്തിയാക്കിയത്. വയനാട്ടിലും കോഴിക്കോടുമായാണ് പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചത്.

ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പനാണ് ക്യാമറക്ക് പിന്നില്‍ വിനയ ഫോര്‍ട്ട്, ആശ ശരത്ത്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, മുത്തുമണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്‍റെ ട്രെയിലറും ടീസറും വീഡിയോ സോംഗുമെല്ലാം ശ്രദ്ധനേടിയിരുന്നു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News